ഒരു പതിറ്റാണ്ടിലേറെയായി ബംഗ്ലാദേശിൽ മിഷൻ ദൗത്യം ചെയ്യുന്ന വീട്ടമ്മ

ബംഗ്ലാദേശിലെ താക്കൂർഗാവ് ജില്ലയിലെ ക്യൂൻ ഓഫ് ഫാത്തിമ ചർച്ച് കീഴിലുള്ള ഗ്രാമത്തിലെ 33 കാരിയായ വീട്ടമ്മയാണ് തന്റെ കുടുംബത്തോടൊപ്പം മിഷൻ ദൗത്യം ചെയ്യുന്നത്.
ഇന്ത്യൻ അതിർത്തികടുത്തുള്ള ഗ്രാമങ്ങളിലേക്ക് പോകുന്ന ഒരു മതാധ്യാപക കൂടെയാണ് ശില്പി ദാസ് എന്ന ഈ വീട്ടമ്മ. ദിനജ്പൂർ രൂപതയിലെ സന്നദ്ധ മിഷൻ പ്രവർത്തകയായ ശില്പി ദാസ് പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും അഭാവത്തിൽ സമൂഹത്തിനുവേണ്ടി ഞായറാഴ്ച പ്രാർത്ഥനകളും ശവ സംസ്കാര ശുശ്രൂഷകളും, കുട്ടികൾക്ക് വേണ്ടി യുള്ള മതബോധന ക്ലാസ് എടുക്കുകയും ചെയ്യുന്നു.
വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ ഗ്രാമ പ്രദേശങ്ങളിലേക്ക് വൈദികർക്കും കന്യാസ്ത്രീകൾക്കും എത്താൻ സാധിക്കുകയുള്ളൂ ബാക്കി മുഴുവൻ സമയങ്ങളിലും ഗ്രാമവാസികളെ ക്രിസ്തുവിലേക്ക് അടിപ്പിക്കാൻനായി ശില്പി ദാസ് പ്രവർത്തിക്കുന്നു.
” ഞാൻ 2010 മുതൽ കാറ്റെക്കിസ്റ്റആയി ജോലി ചെയ്യുന്നു ആദ്യം എന്റെ ഭർത്താവ് ഈ വേലയിൽ അതൃപ്തൻ ആയിരുന്നു എന്നാൽ ഇപ്പോൾ അദ്ദേഹം എന്റെ ഒപ്പം ഉണ്ട് എന്റെ കുടുംബത്തിന്റെ ജോലികളെല്ലാം പൂർത്തിയാക്കിയശേഷം ഞാൻ ഗ്രാമങ്ങളിലേക്ക് ക്രിസ്തുവിനെ പ്രഘോഷിക്കാൻ പോകുന്നു ” ശില്പി ദാസ് പറഞ്ഞു. ഭർത്താവും അമ്മയും അടങ്ങുന്ന ദരിദ്ര കുടുംബത്തിൽ നിന്നുള്ള ഈ വീട്ടമ്മ തന്റെ ദാരിദ്ര്യത്തിലും ക്രിസ്തുവിനു വേണ്ടി സമയവും ഊർജ്ജവും സമർപ്പിക്കുന്ന സേവന സന്നദ്ധയെ കൃതജ്ഞതയോടെ യാണ് താക്കൂർ ഇടവക വികാരി ഫാദർ ആന്റണി സെൻ ഓർക്കുന്നത്. നോമ്പുകാല സമ്മാനമായി തനിക്ക് ലഭിച്ച സൈക്കിളിലൂടെ ക്രിസ്തുവിനു വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ കഴിയുoമെന്ന സന്തോഷത്തിലാണ് ഈ വീട്ടമ്മ ഇപ്പോൾ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group