പൊന്നുംകുരിശുകൾ വിറ്റുപോലും ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

സമൂഹത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധിപ്പിച്ച് പാലാ രൂപതാധ്യക്ഷൻ മാർ ജോസ്ഫ്‌ കല്ലറങ്ങാട്ട്.

പാലാ രൂപത കത്തീഡ്രൽ പാരീഷ് ഹാളിൽ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പാലാ രൂപതയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം പൊന്നിൻ കുരിശുകൾ വിറ്റു പോലും സാധുക്കളെ സഹായിക്കുവാൻ സന്മനസ്സ് കാണിക്കണമെന്നും, ആധുനിക സമൂഹത്തിൽ ഗാർഹിക സഭയുടെ പ്രാധാന്യം വളരെ വലുതാണെന്നും, ബിഷപ്പ് പറഞ്ഞു.

മദ്യാസക്തി, ദാരിദ്ര്യം പാർപ്പിടമില്ലായ്മ, തുടങ്ങിയ സാമൂഹിക വിഷയങ്ങളിലേക്ക് സഭ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെയും ബിഷപ്പ് ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group