യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് കൊല്ലപ്പെട്ട റീവ്നി തിയോളജിക്കൽ ഓർത്തഡോക്സ് സെമിനാരി വിദ്യാർത്ഥി അലക്സാണ്ടറിന് പ്രിയപ്പെട്ടവർ കണ്ണീരോടെ വിട നല്കി. 24 വയസ് പൂർത്തിയായതിന്റെ പിറ്റേന്നായിരുന്നു സംസ്കാരച്ചടങ്ങ്.
ഹോസ്റ്റോമെൽ പ്രദേശത്ത് നടന്ന സംഘർഷത്തിലാണ് അലക്സാണ്ടർ കൊല്ലപ്പെട്ടത്. മുപ്പതോളം ഓർത്തഡോക്സ് വൈദികരുടെ കാർമ്മികത്വത്തിലായിരുന്നു സംസ്കാര ചടങ്ങ് നടന്നത്.യുദ്ധ സാഹചര്യത്തിലും ആയിരങ്ങൾ അലക്സാണ്ടറിന് അന്തിമോപചാരമർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. പട്ടാള ബഹുമതിയോടെയാണ് സെന്റ് നിക്കോളാസ് ദേവാലയത്തിൽ മൃതദേഹം സംസ്കരിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group