സെനഗലിസ് സമാധാന പാതയിലേക്ക് മടങ്ങണം, ആഹ്വാനം നൽകി മെത്രാൻസമിതി

സെനഗൽ അടുത്തിടെയുണ്ടായ ആക്രമണത്തിനും കലാപത്തെയും പശ്ചാത്തലത്തിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ സമാധാന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് മെത്രാൻസമിതി ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് ഉസ്മാൻ സേൻക്കോ യുടെ അറസ്റ്റിനെതിരെ നടക്കുന്ന
പ്രതിഷേധo അക്രമാസക്തം ആവുകയും സുഗമ പൂർണമായ ജനജീവിതത്തെ ബാധിക്കുകയും ചെയ്തു.
പ്രകടന കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതയും
കടകളും വാഹനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും ഉൾപ്പെടെ വൻ നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ട് വന്നിട്ടുണ്ട് .
ഈ സാഹചര്യത്തിൽ രാജ്യത്തെ എത്രയും വേഗം സമാധാന പാതയിലേക്ക് കൊണ്ടുവരാൻ ഭരണാധികാരികൾ ശ്രമിക്കണമെന്നും, രക്തരൂക്ഷിതമായ ഇത്തരം അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സെനഗലിസ് മെത്രാൻസമിതി ആവശ്യപ്പെട്ടു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group