സീറോമലബാർ യൂറോപ്യൻ ലീഡർഷിപ് മീറ്റ് ഇന്ന്

റോം: ദുക്റാന തിരുനാൾ ദിവസമായ ഇന്ന് യൂറോപ്പിലെ സീറോ മലബാർ സഭാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു ലീഡർഷിപ് മീറ്റ് നടത്തും. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സും മീറ്റിംഗ് ഉദ്ഘാടനം ചെയ്യും. ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തും. യൂറോപ്പിലെ സഭാ സംഘടനകളുടെ നേതാക്കളും മതാധ്യാപകരും ഇടവകപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്ന് അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് അറിയിച്ചു. ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് സൂം മീറ്റിംഗ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group