മെക്സിക്കോ സ്വദേശിയായ ദൈവദാസൻ മൊയ്സ് ലീറ സെറഫീൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക്.
ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്. സെപ്റ്റംബർ 14 ന് ഗ്വാഡലൂപെ നാഥയുടെ നാമത്തിലുള്ള ബസിലിക്കയിലായിരുന്നു തിരുക്കർമ്മങ്ങൾ.
“അമലോത്ഭവ മറിയത്തിൻറെ ഉപവിയുടെ പ്രേഷിതർ’ എന്ന സന്ന്യാസസമൂഹത്തിൻറെ സ്ഥാപകനാണ് പരിശുദ്ധാരൂപിയുടെ പ്രേഷിതർ എന്ന സന്ന്യസ്ത സമൂഹത്തിലെ അംഗമായിരുന്ന വാഴത്തപ്പെട്ട മൊയ്സ് ലീറ സെറഫീൻ. മെക്സിക്കോയിലെ ത്സക്കത്ലാനിൽ 1893 സെപ്റ്റംബർ 16-നായിരുന്നു മൊയ്സിൻറെ ജനനം. പരിശുദ്ധാരൂപിയുടെ പ്രേഷിതർ എന്ന സന്ന്യസ്ത സമൂഹത്തിൽ ചേർന്ന അദ്ദേഹത്തിൻറെ പൗരോഹിത്യ സ്വീകരണം 1992-ലായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m