മാതൃമനോഭാവത്തോടെ, ദൈവത്തിന്റെയും സഭയുടെയും കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കുകാരാകുവാൻ മിഷനറിമാരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
കാരുണ്യത്തിന്റെ മിഷനറിമാരായ കൊച്ചു സഹോദരിമാർ എന്ന സന്ന്യാസസഭയിലെ അംഗങ്ങളുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായി രുന്നു മാർപാപ്പ.
എല്ലാം ഏകനേതാവായ ക്രിസ്തുവിലേക്ക് തിരികെ കൊണ്ടുവരിക, എന്ന ലക്ഷ്യത്തിലേക്ക് എത്താൻ, എല്ലാ പ്രവർത്തനങ്ങളുടെയും വേരായി ക്രിസ്തുവുമായുള്ള ഐക്യം ഉണ്ടാകേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇതിനായി ക്രിസ്തുവിൽ ജീവിക്കുക എന്നതാണ് പ്രധാനമെന്ന് പറഞ്ഞ പാപ്പാ, നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ ക്രിസ്തുവിനെ അനുവദിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുകയെന്ന് വ്യക്തമാക്കി. യേശുവിനോടുള്ള മൃദുവും, തീവ്രവുമായ നിങ്ങളുടെ സ്നേഹം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയാണ് ചെയ്യേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group