തിരിച്ചു ലഭിക്കുമെന്ന് പ്രതീക്ഷിക്കാതെ സേവനം ചെയ്യുക : പാപ്പാ

നിഷ്കാമ സ്നേഹകർമ്മം ദൈവത്തിൻറെ ശൈലി അനുകരിക്കലാണെന്ന് പാപ്പാ.

ഇപ്പോൾ “എക്സ്” (X) എന്ന പുതിയനാമത്തിൽ അറിയപ്പെടുന്ന സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ ശനിയാഴ്‌ച കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:

“പകരം നൽകാൻ കഴിയാത്ത ഒരാൾക്കായുള്ള സ്നേഹത്തിൻറെ പ്രവർത്തി: അത് ദൈവത്തിൻറെ നിസ്വാർത്ഥതയുടെതായ ശൈലി അനുകരിക്കലാണ്. ”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group