കൊച്ചി :സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി കത്തോലിക്കാ കോണ്ഗ്രസ് ചെയ്യുന്ന നിസ്തുല സേവനങ്ങൾ എക്കാലവും ജനമനസുകളിൽ നിലനിൽക്കുമെന്നു മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരമംഗലം. കത്തോലിക്കാ കോണ്ഗ്രസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് മാനന്തവാടി ദ്വാരകയിൽ നടന്ന സമുദായ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട എന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ സമുദായം നിർബന്ധിതമായി തീർന്നിരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
പ്രഫ. ജോസ് മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറന്പിൽ, ഡയറക്ടർ ഫാ.ജീയോ കടവി, ട്രഷറർ ഡോ.ജോബി കാക്കശേരി, ഭാരവാഹികളായ ഡേവീസ് എടക്കളത്തൂർ, ടോമി സെബാസ്റ്റ്യൻ, രാജേഷ് ജോണ്, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയിൽ, ഡോ.സി.എം.മാത്യു, ബേബി നെട്ടനാനിയിൽ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ.ഗ്ലാഡിസ് ചെറിയാൻ, ആന്റണി മനോജ്, മാതന്തവാടി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ട്കാവിൽ, ഡോ.കെ.പി. സാജു, സെബാസ്റ്റ്യൻ പുരക്കൽ, ജോണ്സണ് തൊഴുത്തുങ്കൽ തുടങ്ങിയവർ സംസാരിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group