ഫ്രാൻസിസ് പാപ്പായ്ക്കെതിരെ വധഭീഷണി ഉയർത്തിയ ഏഴുപേർ അറസ്റ്റിൽ.

ഫ്രാൻസിസ് പാപ്പായ്ക്കെതിരെ ഇന്തോനേഷ്യയിലെ സന്ദർശന വേളയിൽ വധഭീഷണി ഉയർത്തിയ ഏഴുപേരെ ഇന്തോനേഷ്യയുടെ തീവ്രവാദ വിരുദ്ധ യൂണിറ്റ് അറസ്റ്റ് ചെയ്തു.

ജക്കാർത്തയ്ക്കു സമീപമുള്ള ബൊഗോർ, ബെക്കാസി എന്നിവിടങ്ങളിൽ നിന്നാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇന്തോനേഷ്യയുടെ എലൈറ്റ് തീവ്രവാദ വിരുദ്ധ യൂണിറ്റ് ഡെൻസസ് 88 വക്താവ് അസ്വിൻ സിരെഗർ മാധ്യമപ്രവർത്തകരോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ജക്കാർത്തയിൽ മാർപാപ്പായുടെ പൊതുയോഗങ്ങളിൽ ബോംബ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകളും ചിത്രങ്ങളും ഓൺലൈനിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group