കെസിവൈഎം സംസ്ഥാന പ്രസിഡന്റായി ഷാരോൺ കെ. റെജി തെരഞ്ഞെടുക്കപ്പെട്ടു

സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരം മലങ്കര മേജർ അതിഭദ്രാസനത്തിൽ നിന്നുള്ള ഷാരോൺ കെ. റെജിയെ കെസിവൈഎം സംസ്ഥാന പ്രസിഡന്റായും 2019 സംസ്ഥാന സമിതി ട്രഷററായിരുന്നു. നെയ്യാറ്റിൻകര രൂപതാംഗമായ ജോജി ടെന്നിസനെയാണ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തത്.

തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിൽ നടന്ന 45-ാമത് സംസ്ഥാന വാർഷിക സെനറ്റിലാണ് 2023 പ്രവർത്തന വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി ലിബിൻ മുരിങ്ങലത്ത് (ഇരിഞ്ഞാലക്കുട രൂ പത), ഗ്രാലിയ അന്ന അലക്സ് (മാനന്തവാടി രൂപത) സെക്രട്ടറിമാരായി ഷിബിൻ ഷാജി (മാവേലിക്കര ഭദ്രാസനം), ഫെബിന ഫെലിക്സ് (കണ്ണൂർ രൂപത), അനു ഫ്രാൻസിസ് (കോതമംഗലം രൂപത), മറിയം ടി തോമസ് (തിരുവല്ല അതിഭദ്രാസനം) ട്രഷററായി എസ്. ഫ്രാൻസിസ് (സുൽത്താൻപേട്ട് രൂപത) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ്മെറിൻ എസ്ഡി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group