ഇവളൊരു സ്ത്രീ ആണ് …ഈ നിലവിളി കാണാതെ പോകല്ലേ ഇനി മുൻപോട്ടു ദിവസങ്ങളില്ല

കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ വെളിമാനം നിവാസിയായ വിലാസിനി കെ എസ് എന്ന 46 വയസ്സ് പ്രായമുള്ള സ്ത്രീ ഇരു വൃക്കകളും തകരാറിലായി സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ഏഴു വർഷങ്ങളായി രണ്ടു കിഡ്നികളുടെയും പ്രവർത്തനം തകരാറിലായി ചികിത്സയിൽ കഴിയുന്ന ഇവർ മൂന്നര വർഷങ്ങളായി ഡയാലിസിസിന് വിധേയപ്പെട്ട് കഴിയുകയാണ്. എട്ടു വർഷങ്ങൾക്ക് മുൻപ് ഭർത്താവു മരണപ്പെട്ട ഇവർ ആകെയുള്ള ഒമ്പത് സെന്റ് സ്ഥലത്ത് ജീവിതം മുന്നോട്ട് നീക്കാൻ പ്രയാസപ്പെടുകയാണ്. പ്രൈവറ്റ് ആശുപത്രിയിലെ ഡയാലിസിസ് ചിലവുകളും രോഗാവസ്ഥയും അനുദിനം ഇവരെ തളർത്തിക്കൊണ്ടിരിക്കുകയാണ്. കിഡ്നി മാറ്റി വയ്ക്കേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളത് എങ്കിലും അതിനാവശ്യമായ വൻതുക കണ്ടെത്തുവാനുള്ള ബുദ്ധിമുട്ട് മൂലം നിസ്സഹായയായി കഴിയുകയാണ് ഇവർ. കിഡ്നി മാറ്റിവയ്ക്കുന്നതിലേക്ക് 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവ് വരുമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നു. ഏതൊരു വ്യക്തിയെയും പോലെ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ കൊതിക്കുന്ന ഇവർക്ക് കൈത്താങ്ങായി ഉദാരമതികളുടെ സഹായം അഭ്യർത്ഥിക്കുന്നു.
Account Details- Bank : Syndicate Bank. Branch : Iritty. Account No : 42572610008675
Account Holder’s Name : Vilasini
IFSC Code : SYNB0004257 ➤ മൊബൈല്‍ നമ്പര്‍: ‍ 8606943807


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group