കോട്ടയം :മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലിത്ത പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി (103) കാലം ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുമ്പനാട്ടുള്ള മിഷൻ
ആശുപത്രിയിലായിരുന്നു വലിയ മെത്രാപ്പോലീത്ത വിശ്രമിച്ചിരുന്നത്. കബറടക്കം നാളെ.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ചൊവ്വാഴ്ചയാണ്
ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലീത്തയായിരുന്നു അഭിവന്ദ്യ
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഇക്കഴിഞ്ഞ ഏപ്രിൽ 27-നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും
ചിന്തിപ്പിക്കുകയും ആത്മീയതയോട് അടുപ്പിക്കുകയും ചെയ്ത ക്രിസോസ്റ്റം പിതാവിനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുമുണ്ട്. കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27ന് ജനിച്ചു. തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. മാരാമൺ, ഇരവിപേരൂർ കോഴഞ്ചേരി എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യു.സി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ്
എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി. ബിരുദപഠനത്തിനുശേഷം
മാതാപിതാക്കളുടെ ആഗ്രഹവും സഭയുടെ ആവശ്യവും മനസ്സിലാക്കി കർണാടകയിലെ അങ്കോളയിൽ മിഷനറിയായി. പിന്നീട് വൈദികനായി,
ബിഷപ്പും സഭാധ്യക്ഷനുമായി.
സ്വന്തം ലേഖകൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group