അതിരൂപത അടിസ്ഥാനത്തിൽ നടത്തിയ ലിറ്റർജിക്കൽക്വിസ് മത്സരത്തിൽ ഷൈനി ടോം പനങ്ങാടിന് ഒന്നാം സ്ഥാനം.

പുളിങ്കുന്ന്: ചങ്ങനാശ്ശേരി അതിരൂപത കുടുംബ കൂട്ടായ്മ ആന്റ് ബൈബിൾ അപ്പോസ്തോലേറ്റ്‌ വിഭാഗം സംഘടിപ്പിച്ച പതിനൊന്നാമത് ലിറ്റർജിക്കൽ ക്വിസ് മത്സരത്തിൽ പുളിങ്കുന്ന് ഇടവക അംഗമായ പനങ്ങാട് ഷൈനി ടോം, മകൾ അയോണ ടോം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അതിരൂപതയുടെ വിവിധ ഇടവകളിൽ നിന്നും 25 കുടുംബങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

അതിരൂപത വികാരി ജനറാൾ വെരി.റവ. ഫാ. തോമസ് പാടിയത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ട്രോഫിയും, ക്യാഷ് അവാർഡും സമ്മാനിച്ചു.

കുടുംബ കൂട്ടായ്മ ഡയറക്ടർ റവ.ഫാ. ജെന്നി കായംകുളത്തുശ്ശേരി ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group