254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തു; മരിച്ചത് 175 പേര്‍; ഇപ്പോഴും അവകാശികളില്ലാതെ 96 മൃതദേഹങ്ങള്‍; മണിപ്പൂരിൽ നിന്ന് ഞെട്ടിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

മണിപ്പൂരിൽ അരങ്ങേറിയ വംശീയ കലാപത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 175 ആണെന്ന് പൊലീസ്. കലാപത്തില്‍ 1108 പേര്‍ക്ക് പരിക്കേറ്റതായും 32 പേരെ കാണാതായെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐകെ മുയ്‌വ പറഞ്ഞു.

96 മൃതദേഹങ്ങള്‍ അവകാശികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഐജിപി അറിയിച്ചു. മെയ് മൂന്നിനാണ് മെയ്തി- കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.

4,786 വീടുകളും 386 ആരാധനാലയങ്ങളും ഉള്‍പ്പെടെ തീവെച്ച്‌ നശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 254 പള്ളികളും 132 ക്ഷേത്രങ്ങളും ഉള്‍പ്പെടുന്നു. 5,172 തീവെപ്പ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 9,332 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 325 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

കലാപത്തിന്റെ തുടക്കം മുതല്‍ 5,668 ആയുധങ്ങളാണ് സംസ്ഥാന ആയുധപ്പുരയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത്.ഇതില്‍ 1,359 എണ്ണം സുരക്ഷാ സേന വീണ്ടെടുത്തു. കൂടാതെ 15,050 വെടിക്കോപ്പുകളും 400 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച 360 ബങ്കറുകളും സുരക്ഷാ സേന നശിപ്പിച്ചതായി കണക്കുകള്‍ പറയുന്നു.

മരിച്ച 175 പേരില്‍ ഒമ്ബത് പേരെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. അവകാശി കളില്ലാത്ത 96 മൃതദേഹങ്ങള്‍ ഇംഫാലിലെ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group