കാൻസറിന്റെ വേദനകളെ പുഞ്ചിരിച്ചു കൊണ്ട് ഏറ്റുവാങ്ങി ദിവ്യകാരുണ്യ നാഥനെ ജീവനേക്കാളേറെ സ്നേഹിച്ച അജ്ന ജോർജിനെ കുറിച്ച് തയാറാക്കിയ ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു. അനേകം യുവജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കുന്നതിൽ പ്രചോദനമായ അജ്നയുടെ ജീവിതം ഇതിവൃത്തമാക്കിയ ഷോർട് ഫിലിം തയാറാക്കിയിരിക്കുന്നത് പാലാ രൂപതയിലെ ജീസസ് യൂത്ത് അംഗങ്ങളാണ്. പാലാ രൂപതാ ജീസസ് യൂത്തിന്റെ യൂടൂബ് പേജിൽ അപ്ലോഡ് ചെയ്ത ഷോർട് ഫിലിം ഇതിനകം 18,000ൽപ്പരം പേരാണ് കണ്ടത്.
അജ്നയുടെ കോളേജ് കാലഘട്ടവും രോഗാവസ്ഥയും ദിവ്യകാരുണ്യ ഭക്തിയുമെല്ലാം പങ്കുവെക്കുന്ന 21 മിനിറ്റ് ഷോർട് ഫിലിമിന് ‘അജ്ന: സ്വർഗത്തെ ലക്ഷ്യം വെച്ച പെൺകുട്ടി’ എന്നാണ് പേരിട്ടിരിക്കുന്നത്. കാൻസറിന്റെ വേദനകളെ ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിക്കുകയും ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ ജീവിതം സമർപ്പിക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെ അനുസ്മരിപ്പിക്കും വിധം 27-ാം വയസിൽ ഇഹലോകവാസം വെടിഞ്ഞ അജ്ന എന്ന ‘ജീസസ് യൂത്തി’ന്റെ ജീവിതം. കഴിഞ്ഞ ജനുവരി 21നായിരുന്നു അജ്നയുടെ വിയോഗം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group