കോവിഡ് 19 ബോധവൽകരണ ഷോർട് ഫിലിം: അംഗീകാരം ഏറ്റുവാങ്ങി മാനന്തവാടി രൂപത വൈദികന്‍…

വയനാട്: കൊറോണ വൈറസിനെതിരെയുള്ള ബോധവൽക്കരണ ഷോർട്ട് ഫിലിമിന് കളക്ടറുടെ കയ്യിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി മാനന്തവാടി രൂപത.മാനന്തവാടി രൂപത വൈദീകനും മരകാവ് സെന്റ് തോമസ് ഇടവക വികാരിയുമായ ഫാ. സജി പുതുകുളങ്ങരയുടെ BE CAREFULL മൂന്നാം തരംഗം എന്ന ഷോർട് ഫിലിമിനാണ് വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഈ പുരസ്കാരം സമ്മാനിച്ചത്.കോവിഡ് 19 മൂന്നാം തരംഗത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് വിട്ടുകൊടുക്കാതിരിക്കാം’ എന്നതാണ് ഹ്രസ്വ ചിത്രത്തിന്റെ പ്രധാന പ്രമേയം . ഫാ. സജി പുതുകുളങ്ങര സ്ക്രിപ്റ്റ് എഴുതിയ ഹ്രസ്വ ചിത്രത്തിന് ഡോ. ജോമെറ്റ് പ്രൊഡക്ഷൻ കോർഡിനേറ്ററും, കെസി തങ്കച്ചൻ പ്രൊഡക്ഷൻ കോർഡിനേറ്ററുമായിരുന്നു.മരകാവ് ഇടവകയുടെ ‘Voice Of Nasrayen’ എന്ന യൂട്യൂബ് ചാനലിലൂടെ ജില്ലാ കളക്ടർ തന്നെയാണ് ഈ ഹൃസ്വചിത്രം റിലീസ് ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group