ന്യൂഡൽഹി :ഡൽഹിയിൽ കോവിഡ് കേസുകളിൽ കുറവ് വരികയും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുകയും ചെയ്ത സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കത്തു നൽകി.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഡൽഹിയിൽ കടകളും മാർക്കറ്റുകളും യഥേഷ്ടം പ്രവർത്തിക്കാൻ അനുമതിയുണ്ട്. തിയറ്ററുകളിലും ബാറുകളിലും റസ്റ്ററന്റുകളിലും 50% സീറ്റുകളോടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരാധനാലയത്തിൽ കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിശ്വാസികളെ അനുവദിക്കുന്നത് മറ്റു പ്രത്യാഘാതങ്ങൾ ഒന്നും ഉണ്ടാക്കുകയില്ലന്നും മാനസിക സമ്മർദം കുറച്ച് ആളുകളുടെ ആത്മവിശ്വാസവും ആന്തരിക ബലവും വർധിപ്പിക്കുന്നതിന് ആരാധനാലയങ്ങളിൽ പ്രാർഥനകളിലും മറ്റും പങ്കെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ആരാധാനലയങ്ങളിലെ പ്രാർഥനകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് വിവേചനപരവും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനവുമാണ്. അതിനാൽ ഡൽഹിയിലെ ആരാധനാലയങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് അനുസൃതമായി വിശ്വാസികളെ അനുവദിക്കണമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group