സര്‍ക്കാരുകളെ മാത്രം ആശ്രയിക്കാതെ കാര്‍ഷികോത്പന്നങ്ങളുടെ വിപണി സാധ്യതകള്‍ കൂട്ടായ്മകളിലൂടെയും സഹകരണത്തിലൂടെയും കണ്ടെത്താൻ കഴിയണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഓസ്ട്രേലിയ- ന്യൂസിലാൻഡ് ഫ്രൂട്ട്സ് വാലി പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ ഉദ്ഘാടനം മെല്‍ബണില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും ഇറക്കുമതി ചെയ്യുന്ന ഫ്രൂട്സ് വാലി കമ്ബനി കര്‍ഷക ജനതയ്ക്ക് ആശ്വാസമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലുമുള്ള വിശ്വാസി സമൂഹത്തിന് കേരളത്തോടുള്ള താത്പര്യമാണ് ഇത്തരം സംരംഭങ്ങള്‍ക്ക് പ്രചോദനമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group