കൊച്ചി : പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് നിർദേശം നൽകി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ.ക്രൈസ്തവ സമുദായത്തിലെ പ്രതിനിധികളെ ‘പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികള്‍’എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശം. പല ജില്ലകളിലും നിലവില്‍ ഈ സമിതിയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഇല്ലന്നുള്ള തലശേരി അതിരൂപതയിലെ നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന വികാരി ഫാ. ജോസഫ് കാവനാടിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ പുതിയ ഉത്തരവ്.ക്രൈസ്തവ സമൂഹത്തിലെ പ്രതിനിധികളെ ഉള്‍പ്പെടുത്താത്ത ജില്ലകളില്‍ അവരെയും ഉള്‍പ്പെടുത്തി എത്രയും പെട്ടെന്ന് ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. രണ്ടു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group