കോട്ടയം: എയ്ഡഡ് സ്ഥാപനങ്ങളിലെനിയമനങ്ങളിൽ ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ധ്വംസിക്കുന്ന ശിപാർശകളുമായി പതിനൊന്നാം ശന്പള കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കരുതെന്നും,സംശയാസ്പദവും ദുരുദ്ദേശ്യപരവുമാണ് പ്രസ്തുത റിപ്പോർട്ട് എന്നും മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശമ്പള കമ്മീഷൻ നടത്തിയ ആസൂത്രിത ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു . ന്യൂനപക്ഷങ്ങളുടെ അവകാശലംഘനത്തിനു വഴിയൊരുക്കുന്ന ശുപാർശകൾ ഉൾപ്പെടുത്തി സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് സർക്കാർ അംഗീകരിക്കരുതെന്നും ബിജു ഉമ്മൻ ആവശ്യപ്പെട്ടു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group