മാർപാപ്പായുടെ പൊതുദർശന പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമം..

മാർപാപ്പായുടെ പൊതുദർശന പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ച
വ്യക്തിയെ സ്വിസ് ഗാർഡ് പിടികൂടി.

ഇത് ദൈവത്തിന്റെ സഭയല്ലെന്ന് ആദ്യം ഇംഗ്ലീഷിലും പിന്നീട് ഇറ്റാലിയനിലും ബഹളം വച്ച വ്യക്തിയെയാണ് വത്തിക്കാൻ പോലീസും സ്വിസ് ഗാർഡും ചേർന്ന് സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്.

സഭയ്ക്ക് കൂടുതൽ മുഖംമൂടികൾ വേണ്ട.. ഇത് യേശുക്രിസ്തുവിന്റെ സഭയല്ല, സഭയൊന്നേയുള്ളൂ. അത് വിശുദ്ധവും കത്തോലിക്കവും അപ്പസ്തോലികവുമാണ്. നിങ്ങൾ രാജാവല്ല.. 40 നും 50 നും ഇടയ്ക്ക് പ്രായമുള്ള ആൾ ആക്രോശിച്ചതാണ് ഈ വാക്കുകൾ.

എന്നാൽ പൊതു സന്ദർശനവേളയിൽ പ്രഭാഷണത്തിന്റെ അവസാനഭാഗത്ത് ഫ്രാൻസിസ് മാർപാപ്പ ഈ വ്യക്തിയെക്കുറിച്ച് പരാമർശിക്കുകയും അയാൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. എന്തോ പ്രശ്നമുള്ള വ്യക്തിയാണ്. ശാരീരികമോ മാനസികമോ ആത്മീയമോ എന്ന് എനിക്കറിയില്ല, എന്തായാലും നമ്മുടെ സഹോദരൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പാപ്പാ പറഞ്ഞു. തുടർന്ന് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുവാനും വിശ്വാസി സമൂഹത്തോട് മാർപാപ്പാ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group