വീണ്ടും വിവാദത്തിലേക്ക്.. ഈ​ശോ’ സി​നി​മ​യു​ടെ പേ​ര് മാ​റ്റു​മെ​ന്നു വി​ന​യ​ന്‍; ഇ​ല്ലെ​ന്നു നാ​ദി​ര്‍​ഷ..

കൊച്ചി:സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുന്നു.വി​​​വാ​​​ദ​​​മാ​​​യ ‘ഈ​​​ശോ’ സി​​​നി​​​മ​​​യു​​​ടെ പേ​​​ര് മാ​​​റ്റാ​​​ന്‍ നാ​​​ദി​​​ര്‍​ഷ ത​​​യാ​​​റാ​​​യെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി​​​ന​​​യ​​​ന്‍ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. എന്നാൽ ​​​ഈക്കാ​​​ര്യം ആ​​​ലോ​​​ചി​​​ക്കാ​​​മെ​​​ന്നു മാ​​​ത്ര​​​മാ​​​ണു താ​​​ന്‍ പ​​​റ​​​ഞ്ഞ​​​തെ​​​ന്നും പേ​​​ര്​ മാ​​​റ്റാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പറഞ്ഞുകൊണ്ട് സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ നാ​​​ദി​​​ര്‍​ഷ രംഗത്തെത്തിയിരിക്കുന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരുക്കുന്നത്.വി​​​വാ​​​ദ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ക എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടെ വി​​​ന​​​യ​​​ന്‍ ത​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലാ​​​ണു സി​​​നി​​​മ​​​യു​​​ടെ പേ​​​ര് ​മാ​​​റ്റാ​​​ന്‍ നാ​​​ദി​​​ര്‍​ഷ ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​ത്.ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ന്‍റെ അ​​​വ​​​സാ​​​ന ഭാ​​​ഗം ഇ​​​ങ്ങ​​​നെ: ‘ആ​​​രെ​​​യെ​​​ങ്കി​​​ലും ഈ​​​ശോ എ​​​ന്ന പേ​​​ര് വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്നെ​​​ങ്കി​​​ല്‍ അ​​​തു മാ​​​റ്റി​​​ക്കു​​​ടേ നാ​​​ദി​​​ര്‍​ഷാ എ​​​ന്ന എ​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് സാ​​​റി​​​ന്‍റെ ഈ ​​​വാ​​​ക്കു​​​ക​​​ള്‍ ഉ​​​ള്‍​ക്കൊ​​​ണ്ടു​ ഞാ​​​നാ ഉ​​​റ​​​പ്പു ത​​​രു​​​ന്നു… പേ​​​ര് മാ​​​റ്റാം.. എ​​​ന്നു പ​​​റ​​​ഞ്ഞ പ്രി​​​യ സ​​​ഹോ​​​ദ​​​ര​​​ന്‍ നാ​​​ദി​​​ര്‍​ഷാ​​​യോ​​​ട് എ​​​ത്ര ന​​​ന്ദി പ​​​റ​​​ഞ്ഞാ​​​ലും മ​​​തി​​​യാ​​​കി​​​ല്ല… പു​​​തി​​​യ പേ​​​രി​​​നാ​​​യി ന​​​മു​​​ക്കു കാ​​​ത്തി​​​രി​​​ക്കാം.. പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ എ​​​ല്ലാം ഇ​​​വി​​​ടെ തീ​​​ര​​​ട്ടെ…’ ഇതായിരുന്നു സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് എന്നാൽ സി​​​നി​​​മ​​​യ്ക്കു പേ​​​രി​​​ട്ട​​​തു താ​​​ന്‍ മാ​​​ത്ര​​​മ​​​ല്ലെ​​​ന്നും നി​​​ര്‍​മാ​​​താ​​​വും സ്‌​​​ക്രി​​​പ്റ്റ് റൈ​​​റ്റ​​​റും നാ​​യ​​ക​​ൻ ജ​​​യ​​​സൂ​​​ര്യ​​​യു​​​മെ​​​ല്ലാം ആ​​​ലോ​​​ചി​​​ച്ചാ​​​ണെ​​​ന്നും നാ​​​ദി​​​ര്‍​ഷ പ​​​റ​​​ഞ്ഞു. അ​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. വി​​​ന​​​യ​​​ന്‍ സാ​​​റി​​​നോ​​​ടു പേ​​​രു​​​മാ​​​റ്റു​​​ന്ന കാ​​​ര്യം ശ്ര​​​മി​​​ക്കാ​​​മെ​​​ന്നാ​​​ണു പ​​​റ​​​ഞ്ഞ​​​ത്. ഫെ​​​ഫ്ക, മാ​​​ക്ട എ​​​ന്നി​​​വ​​​രു​​​മാ​​​യും ആ​​​ലോ​​​ചി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെന്നും നാദിർഷ പറഞ്ഞു.ഇതോടെ വീണ്ടും ഈശോ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയ സജീവമാകുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group