ആരാധനാലയങ്ങൾ അടുത്തയാഴ്ച തുറന്നേക്കാം

തിരുവനന്തപുരം : കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ അടുത്തയാഴ്ച തുറന്നേക്കും. ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആരാധനാലയങ്ങൾ ഏറ്റവും ആദ്യം തന്നെ തുറക്കുമെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബുധനാഴ്ചകളിൽ തോറും അവലോകനം നടത്തി ഇളവുകൾ നൽകുമെന്നാണ് ലോക്ഡോൺ ഇളവുകൾ അനുവദിച്ചപ്പോൾ തീരുമാനിച്ചത്. അടുത്ത ബുധനാഴ്ചയോടെ ആരാധനാലയങ്ങളിൽ പരിമിതമായ തോതിൽ ആരാധനക്കുള്ള അനുമതി നൽകുമെന്നാണ് സൂചന ഇക്കാര്യം ചൊവ്വാഴ്ചയോടെ തീരുമാനിച്ചാൽ മതിയാകും എന്ന് മുഖ്യമന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group