അനധികൃതമായി നിർമ്മിക്കുന്ന ടാർ മിക്സിങ് പ്ലാന്റ് അടച്ചുപൂട്ടുക ബഹുജന പ്രക്ഷോഭത്തിൽ പങ്കുചേർന്ന് സഭാനേതൃത്വം

പുലയൻപറയിൽ സെന്റ്. സെബാസ്റ്റ്യൻ പള്ളിക്ക് സമീപം അനധികൃതമായി നിർമ്മിക്കുന്ന ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം നിർത്തിവെക്കണമെന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വിശ്വാസികളും നാട്ടുകാരും കവളങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനവുമായി എത്തി ഓഫീസ് ഉപരോധിച്ചു . കോതമംഗലം രൂപതാ മെത്രാൻ ഫാദർ ജോർജ് മഠത്തിക്കണ്ടത്തിൽ ബഹുജനപ്രക്ഷോഭം ഉദ്ഘാടനം ചെയ്തു.
ജീവനു ഭീഷണി ആയ പ്ലാന്റ് നിർമാണ പ്രവർത്തനം ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരത്തിൽ പുരോഹിതൻമാരും സന്യസ്തരും ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group