കർണാടകയിൽ തുംഗഭദ്ര അണക്കെട്ടിൻറെ ഒരു ഷട്ടർ തകർന്നു; നാല് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

ബംഗളൂരു : കര്‍ണാടക കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തകര്‍ന്നു. പൊട്ടിയ ഷട്ടറിലൂടെ 35,000 ക്യൂസെക്‌സ് വെള്ളം പുറത്തേക്കൊഴുകി.

അണക്കെട്ട് തകരുന്നത് ഒഴിവാക്കാന്‍ 33 ഷട്ടറുകളും തുറന്നു.

കൊപ്പം, വിജയനഗര, ബെല്ലാരി, റായിപൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സുര്‍ക്കി അണക്കെട്ടാണിത്.

1949ല്‍ നിര്‍മിച്ച ഈ അണക്കെട്ടിനെ ആശ്രയിച്ചാണ് കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ കര്‍ഷകര്‍ കൃഷി നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group