രക്താര്‍ബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഫാ. സിബി നെല്ലൂര്‍ ഇന്നു രാവിലെ നിത്യ വിശ്രമത്തിൽലേക്ക് പ്രവേശിച്ചു . MST സഭാംഗമായിരുന്ന അച്ചന്‍ മിഷൻ പ്രവർത്തനരംഗത്ത് സജീവസാന്നിധ്യമായിരുന്നു.വൈദികനായ ശേഷം റോമില്‍ ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഹിമാചല്‍ പ്രദേശിൽ മിഷനറി വൈദികനായി സേവനമനുഷ്ഠിച്ചു.തന്റെ അജപാലനത്തിന് ഭരമേത്പിക്കപ്പെട്ടവരെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതില്‍ പിതൃസഹജമായ കരുതല്‍ അച്ചന്‍ പ്രകടിപ്പിച്ചിരുന്നു.തന്നെ ഭരമേൽപ്പിച്ച ഉത്തരവാദിത്വം സന്തോഷത്തോടെ പൂർത്തിയാക്കി കൊണ്ട് സ്വർഗീയ ഭവനത്തിലേക്ക് യാത്രയായ പ്രിയ വൈദികന്റെ മൃതസംസ്കാരം മേലമ്പാറ MST ജനറലേറ്റിൽ വെച്ച് ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് നടക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group