വിശുദ്ധ അൽഫോൻസാമ്മ’ സീരിയലിന്റെ സംവിധായകൻ സിബി യോഗ്യാവീടൻ നിര്യാതനായി..

ക്രിസ്തുവിന്റെ സുവിശേഷം ജനലക്ഷങ്ങളിലെത്തിച്ച പ്രഗത്ഭ തിരക്കഥാകൃത്തും സംവിധായകനും ശാലോം ടെലിവിഷന്റെ ചീഫ് പ്രൊഡ്യൂസറുമായിരുന്ന സിബി യോഗ്യാവീടൻ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖം മൂലം ഇന്ന് (ഡിസംബര്‍ 30) രാവിലെ 11ന് പെരുമ്പാവൂര്‍ സാന്‍ജോ ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം.
സിബി യോഗ്യാവീടന്‍ സംവിധാനം ചെയ്ത് ശാലോം ടി.വി നിര്‍മിച്ച ‘വിശുദ്ധ അല്‍ഫോന്‍സാമ്മ- ദ പാഷന്‍ ഫ്‌ളവര്‍’, ‘വിശുദ്ധ മറിയം ത്രേസ്യാ- കുടുംബങ്ങളുടെ മധ്യസ്ഥ’, ‘തപസ്വിനി -വിശുദ്ധ എവുപ്രാസ്യാമ്മ’ എന്നീ ടെലീസീരിയലുകള്‍ക്ക് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ബാബാ ക്രിസ്തുദാസിന്റെ ജീവിതം പ്രമേയമാക്കിയ ‘ഇന്ത്യയുടെ ഡാമിയന്‍’, പ്രോ ലൈഫ് സന്ദേശം പകരുന്ന ‘മദര്‍ സേവ് മീ’ എന്നീ ഡോക്യുമെന്ററികള്‍ക്ക് ഗലീലിയന്‍ ഇന്റര്‍നാഷല്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ശാലോമിന്റെ ആത്മീയ പിതാവായിരുന്ന മോണ്‍. സി.ജെ. വര്‍ക്കിയച്ചനെക്കുറിച്ചുള്ള ‘ഗുരുദക്ഷിണ’, ‘ഇന്‍ഡോര്‍ റാണി’, ‘ധന്യന്‍ വിതയത്തിലച്ചന്‍’, ‘അനാമിക’ എന്നിവ സിബി യോഗ്യാവീടന്റെ ശ്രദ്ധേയമായ ഡോക്യുഫിക്ഷനുകളാണ്. ‘ഊന്നുവടികള്‍’ എന്ന ടെലിഫിലിം ഉള്‍പ്പെടെ ആറ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ കെ.സി.ബി.സി മാധ്യമ പുരസ്‌കാരവും അന്താരാഷ്ട്ര ക്രിസ്ത്യന്‍ മാധ്യമ പുരസ്‌കാരമായ രണ്ട് ഗലീലിയന്‍ അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group