ഹൈന്ദവ മതവിശ്വാസിയായ സ്ത്രീയുടെ സംസ്കാര കർമ്മങ്ങൾ നടത്താൻ സ്ഥലം കിട്ടാതെ വന്ന സാഹചര്യത്തിൽ പാരീഷ് ഹാൾ പ്രസ്തുത ചടങ്ങിന് വിട്ടു കൊടുത്ത് മതസൗഹാർദ്ദത്തിന് മഹനീയ മാതൃക കാണിച്ചിരിക്കുകയാണ് പാലാ രൂപതയിലെ മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം.
ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ ജയ എന്ന 76കാരിയുടെ സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായ ഹൈന്ദവ വിശ്വാസപ്രകാരമുള്ള കർമ്മങ്ങൾ നടത്താനാണ് പാരീഷ് ഹാൾ വിട്ടു കൊടുത്തത്. ജയയും കുടുംബവും ഒരു അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. അവിടെ മൃതദേഹം കിടത്തി സംസ്കാരത്തിനു മുമ്പുള്ള കർമ്മങ്ങൾ നടത്താനുളള സൗകര്യം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് വികാരി ഫാ.ജോണി പാളിത്തോട്ടത്തിന്റെയും പള്ളി കമ്മറ്റിയുടെയും കൂടിയാലോചനയെ തുടർന്ന് പാരീഷ് ഹാൾ വിട്ടുകൊടുക്കാൻ
തയ്യാറായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group