ബഹ്റിനിൽ പുരാതന ക്രൈസ്തവ സാന്നിധ്യത്തിന് അടയാളങ്ങൾ

മുസ്ലിം നാടായ ബഹ്റിനിൽ ആദിമ ക്രൈസ്തവ സമൂഹം ജീവിച്ചിരുന്ന തെളിവ് ലഭിച്ചതായി പുരാവസ്തു ഗവേഷകർ കണ്ടെത്തി. ബഹ്റൈനിലെ മുഹ്റാത് ദ്വീപിലെ സമാഹർജിയിൽ നടത്തിയ ഉൽഖനനത്തിൽ 16 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ക്രൈസ്തവർ ഉപയോഗിച്ചിരുന്ന സന്യാസിമഠംത്തിന്റെയോ മറ്റോ അവശിഷ്ടങ്ങൾ ഇതെന്നാണ് നിഗമനങ്ങൾ. ബഹറിൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ്സാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. കുരിശടയാളം രേഖപ്പെടുത്തിയിരിക്കുന്ന മൺപാത്രങ്ങളുംഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ കാലപ്പഴക്കം പരിശോധിച്ചപ്പോൾ ഏഴാം നൂറ്റാണ്ടിന് മുൻപ് നിർമ്മിച്ച എന്നാണ് നിഗമനങ്ങൾ. ബഹറിനിൽ ഇസ്ലാമിക വേരോട്ടത്തിന് മുൻപ് ക്രൈസ്തവർ ജീവിച്ചിരുന്നതിന് തെളിവുകൾ ആണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഇത് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് എന്ന് പുരാതന ഗവേഷണ സംഘത്തിലെ പ്രൊഫസർ തിമോത്തി ഇൻഷുൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group