1.വിശുദ്ധ വസ്തുക്കളുടെ ശരിയായ ഉപയോഗം
വിശുദ്ധ വസ്തുക്കളുടെ ശരിയായ ഉപയോഗം സാത്താനുമായുള്ള പോരാട്ടത്തില്‍ വളരെ ഫലപ്രദമാണ്. പ്രത്യേകിച്ച് ജപമാല, വെന്തിഞ , വിശുദ്ധ ബെനഡിക്ടിന്റെ മെഡല്‍, വിശുദ്ധ ഹന്നാന്‍ വെള്ളം തുടങ്ങിയവ പ്രത്യേകമായി ഉപയോഗിക്കുക..
2.പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന
സാത്താനെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ നമ്മള്‍ എല്ലാ ആയുധങ്ങളും ഉപയോഗിക്കണം. ദൈവത്തിനെതിരായി തിരിഞ്ഞ ലൂസിഫറിനേയും മറ്റ് മാലാഖമാരേയും നരകത്തിലേക്കെറിയുവാന്‍ സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ രാജാവും ദൈവത്തിന്റെ വിശ്വസ്തനുമായ വിശുദ്ധ മിഖായേല്‍ മാലാഖയെയാണ് അവിടുന്ന് നിയോഗിച്ചത്. കൂടെ കൂടെ വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നത് വളരെ നല്ലതാണ്.
3.പരിശുദ്ധ കന്യകാ മാതാവിനോട് പ്രാര്‍ത്ഥിക്കുക
പിശാച് ഏറ്റവും അധികം ഭയപ്പെടുന്ന ഒരാളാണ് പരിശുദ്ധ മറിയം എന്ന് നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നരക സര്‍പ്പത്തിന്റെ തല തകര്‍ത്ത പരിശുദ്ധ അമ്മ, അമലോത്ഭവ നാഥ, നിത്യസഹായ മാതാവ് തുടങ്ങീ പരിശുദ്ധ മറിയത്തിനു നിരവധി വിശേഷണങ്ങള്‍ ഉണ്ട്; സാത്താനെ ഒഴിവാക്കുവാന്‍ അവയില്‍ ഏതെങ്കിലും വിളിച്ചപേക്ഷിക്കുന്നത് നല്ലതാണ്. നാരകീയ സര്‍പ്പമാകുന്ന സാത്താന്‍, നമുക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വിഷം ചീറ്റുംകയും ചെയ്യുമ്പോള്‍ നമ്മള്‍ പരിശുദ്ധ മാതാവിന്റെ സഹായം പ്രത്യേകമായി അപേക്ഷിക്കണം. സാത്താന്റെ തല തകര്‍ക്കാന്‍ പരിശുദ്ധ അമ്മയുടെ പ്രത്യേകം മാധ്യസ്ഥം സഹായിക്കും എന്നു ഉറപ്പാണ്.
4.പ്രലോഭനങ്ങളെ കുറിച്ച് നമ്മുടെ ആത്മീയ ഗുരുക്കന്‍മാരുമായോ വൈദികരുമായോ സംസാരിക്കുക
‘സാത്താന്‍ രഹസ്യങ്ങളെ ഇഷ്ടപ്പെടുന്നു’ എന്ന് വിശുദ്ധ ഇഗ്നേഷ്യസ് നമുക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഒരാള്‍ കഠിനമായ ആത്മീയ ഏകാന്തതയില്‍ ആണെങ്കില്‍ പോലും തന്റെ ആത്മീയ ഉപദേശകനുമായി അത് പങ്ക് വെക്കുന്നത് പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ അയാളെ സഹായിക്കും. പൂര്‍ണ്ണമായുള്ള നിശബ്ദത നമ്മുടെ വസ്ത്രത്തിനിടയില്‍ മറച്ചു വെക്കപ്പെട്ട ഒരു മുറിവിനേയോ, വൃണത്തേയോ പോലെയാണ്. ആ വൃണം അഴിച്ചു വൃത്തിയാക്കിയില്ലെങ്കില്‍ അത് സുഖപ്പെടുകയില്ലെന്ന് മാത്രമല്ല, അത് കൂടുതല്‍ വഷളാവും. ഇതുപോലെ നമ്മുടെ പ്രലോഭനങ്ങളെ നമ്മുടെ ആത്മീയനിയന്താവുമായി പങ്ക് വെക്കുന്നത് പ്രലോഭനങ്ങളെ നേരിടുവാനുള്ള നമ്മുടെ ശക്തിയെ വര്‍ദ്ധിപ്പിക്കും.
5. അലസതയെ ചെറുക്കുക
‘അലസമായ കരങ്ങള്‍ ചെകുത്താന്റെ പണിപ്പുരയാണ്’ എന്ന നമ്മള്‍ കേട്ടിട്ടുണ്ടല്ലോ. ‘നമുക്ക് ചെയ്യുവാന്‍ ഒന്നുമില്ലെങ്കില്‍, പിശാച് നമുക്ക് ചെയ്യുവാന്‍ എന്തെങ്കിലും പ്രലോഭനം തരും’ എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. തന്റെ വിദ്യാലയത്തിലെ കുട്ടികളുടെ അവധികാലം വിശുദ്ധ ഡോണ്‍ ബോസ്‌കോക്ക് ഇഷ്ടമല്ലായിരുന്നു. അതിന്റെ കാരണമിതായിരിന്നു, ഒന്നും ചെയ്യുവാനില്ലാത്ത സമയത്തു പ്രലോഭനവും ഉണ്ടായിരിക്കും എന്ന് വിശുദ്ധനറിയാമായിരുന്നു. അലസരായിരിക്കാതെ കൂടുതല്‍ ത്യാഗത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ പരിശ്രമിക്കുക.
6.ശത്രുവിന്റെ പേര് പറഞ്ഞു ദൈവത്തോട് സഹായമപേക്ഷിക്കുക
നമ്മള്‍ പ്രലോഭനത്തെ നേരിടുമ്പോഴോ പ്രലോഭനത്തില്‍ വീഴുമ്പോഴോ അത് ദൈവസന്നിധിയില്‍ ഏറ്റുപറയുന്നത് ഏറെ നല്ലതാണ്. “യേശുവേ ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. സാത്താന്റെ പ്രലോഭനത്തിന് ഞാന്‍ അടിമപ്പെട്ട് പോയി. കര്‍ത്താവേ എന്നെ രക്ഷിക്കണമേ. ദൈവമേ എന്റെ സഹായത്തിനെത്തണമേ.” ലളിതമായ ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍ പ്രലോഭനങ്ങളുടെ അവസരങ്ങളില്‍ ഏറെ ഫലപ്രദമാണ്. ഈശോ, മറിയം, യൌസേപ്പേ എന്ന് ഭക്തിപൂര്‍വ്വം സദാ ഉരുവിട്ടുകൊണ്ടിരിക്കുന്നതും ഏറെ നല്ലതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group