ഇനിമേൽ പാപം ചെയ്യരുത്: നോമ്പുകാല വിചിന്തനവുമായി കർദ്ദിനാൾ

ഇനിമേൽ പാപം ചെയ്യില്ല എന്ന ദൃഢനിശ്ചയമാണ് ആധ്യാത്മിക ജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റം വരുത്തുന്നതിന് ആവശ്യമെന്ന് കർദ്ദിനാൾ കാന്തലമേസ. വിശുദ്ധ യോഹന്നാന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിൽ വിവരിക്കപ്പെടുന്ന വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവവും, വിശുദ്ധ അഗസ്റ്റിന്റെ ജീവിതാനുഭവങ്ങളും പങ്കുവച്ചുകൊണ്ടാണ്, ജീവിതപരിവർത്തനത്തിൽ വ്യക്തിപരമായ തീരുമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചത്.

ഇനിമേൽ പാപം ചെയ്യരുത്” (യോഹ. 8, 11) എന്ന യേശുവിന്റെ ഉപദേശത്തെ അടിസ്ഥാനമാക്കി തന്റെ സന്ദേശം ആരംഭിച്ച കർദ്ദിനാൾ, ഇനിമേൽ പാപം ആവർത്തിക്കില്ലെന്ന ഇച്ഛാശക്തിയില്ലാതെ കുമ്പസാരം നടത്തുന്നതിന്റെ അർത്ഥശൂന്യത അടിവരയിട്ടു പറഞ്ഞു. ഇനിമേൽ പാപം ചെയ്യരുതെന്ന് തുടങ്ങി, സ്വജീവിതത്തിൽ തെറ്റുകുറ്റങ്ങൾ അവസാനിപ്പിക്കാൻ ദൈവത്തോട് ചേർന്നു നിന്നുകൊണ്ട് എടുക്കുന്ന തീരുമാനങ്ങളാണ് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group