സിംഗപ്പൂരിന്റെ വളർച്ച മറ്റ് രാജ്യങ്ങൾക്കും മാതൃക : ഫ്രാൻസിസ് പാപ്പാ

സിംഗപ്പൂരിന്റെ സാമ്പത്തിക സാങ്കേതിക, സാമൂഹിക രംഗങ്ങളിലുള്ള വളർച്ച മറ്റു രാജ്യങ്ങൾക്കും മാതൃകാപരമാണെന്ന് ഫ്രാൻസിസ് മാർപാപ്പാ.
കൂടാതെ ഇതിന് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യനേതൃത്വങ്ങളെയും പാപ്പാ അഭിനന്ദിച്ചു.

നിരവധി ജനതകളുടെ സംഗമവേദിയാണ് സിംഗപ്പൂരെന്നും, ലളിതമായ തുടക്കത്തിൽ നിന്ന്, വലിയൊരു പുരോഗതിയിലേക്ക് ഈ രാജ്യമെത്തിയത്, യാദൃശ്‌ഛികമായല്ലെന്നും, അത് ബുദ്ധിപൂർവമായ തീരുമാനങ്ങളുടെ ഫലമാണെന്നും പാപ്പാ കൂട്ടിചേർത്തു. സിംഗപ്പൂരിന്റെ വളർച്ച, സാമ്പത്തികമേഖലയിൽ മാത്രമല്ലെന്നും, സാമൂഹ്യനീതിയും പൊതുനന്മയും ഉറപ്പാക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ അത് ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളും, പൊതുപാർപ്പിടസൗകര്യങ്ങളും ഉറപ്പാക്കാൻ ഇതുവരെ രാജ്യത്തിനായിട്ടുണ്ടെന്നും, സിംഗപ്പൂരിലെ എല്ലാവർക്കും ഇത്തരം തീരുമാനങ്ങളുടെയും വ്യവസ്ഥിതികളുടെയും ഫലം ലഭ്യമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m