തിരുവനന്തപുരം അതിഭദ്രാസനം സ്ഥാപിക്കപ്പെട്ടതിന്റെ നവതി ആഘോഷങ്ങളിലേക്ക് കടക്കുകയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ.
തിരുവനന്തപുരം ആസ്ഥാനമായി ആരംഭിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭ 90 വര്‍ഷം പിന്നിടുമ്പോള്‍ ഭാരതം മുഴുവന്‍ സുവിശേഷം അറിയിക്കുന്നതിനുള്ള വേദിയായി സഭയായി വളര്‍ന്നിരിക്കുന്നു. നിലവിൽ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന് കീഴിൽ നാലു ഭ്രദാസനങ്ങളുണ്ട് . മാര്‍ത്താണ്ഡം ഭദ്രാസനം (1996) ,മാവേലിക്കര ഭ്രദാസനം (2007) , പത്തനംതിട്ട ഭ്രദാസനവും (2010) മിഷന്‍ ഭ്രദാസനമായ (2007) പാറശാല .ആദ്ധ്യാത്മിക- അജപാലന മേഖലകളിലായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കർമ്മ പരിപാടികളിലൂടെ നവതി ആഘോഷം നടത്തുവാൻ ആണ് സഭാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വൈദികര്‍, സമര്‍പ്പിതര്‍, വിവിധ പ്രേഷിത മേഖലയിലെ നേതൃത്വ നിരയിലുള്ളവര്‍ തുടങ്ങി എല്ലാ വിശ്വാസികൾക്കും ആത്മീയ ഉണര്‍വ് നല്‍കുന്ന നവീകരണ പരിശീലന പദ്ധതികള്‍ മൗണ്ട് കാര്‍മ്മല്‍ ധ്യാന ക്രേന്ദ്രത്തില്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
നവതി വര്‍ഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 2021 ജൂണ്‍ 11-ന് പാളയം സെന്റ് മേരീസ് സമാധാന രാജ്ഞി ബസലിക്കായില്‍ രാവിലെ 6.30ന് മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ്‌ന്റെ കാർമികത്വത്തിൽ ദിവ്യബലിയർപ്പണത്തോടെ ആരംഭിക്കുo.. കോവിഡ് നിയന്ത്രണങ്ങള്‍ നിലനിൽക്കുന്നതിനാൽ പരിപാടികൾ എല്ലാം തന്നെ ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് സഭാ അധികാരികൾ പറഞ്ഞു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group