സിറിയയിലെ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനവുമായി സിസ്റ്റര്‍ ആന്നി ഡെമെര്‍ജിയന്‍

സിറിയയിലെ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനവുമായി സിസ്റ്റര്‍ ആന്നി ഡെമെര്‍ജിയന്‍
#Sister Annie Demergian presents Christmas presents to Syrian children.

ഡമാസ്കസ്: സിറിയയിൽ തീവ്രവാദവും ആഭ്യന്തര യുദ്ധവും മൂലം ദുരിതത്തിലായ നിരവധി കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി ശൈത്യകാലകോട്ടുകള്‍ സമ്മാനിച്ച് ജീസസ് ആന്‍ഡ്‌ മേരി സഭാംഗമായ സിസ്റ്റര്‍ ആന്നി ഡെമെര്‍ജിയന്‍. ഏകദേശം ആയിരത്തിലധികം കോട്ടുകള്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ “എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌” (എ.സി.എന്‍) ന്റെ സഹായത്തോടെ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഹോംസ്, ക്വാമിഷി, സ്വെയിദ, ഹോറാന്‍,ഹസ്സാകെ,ഡമാസ്കസ്, ആലപ്പോ എന്നീ നഗരങ്ങളിലെ കുട്ടികള്‍ക്കാണ് കടുത്ത തണുപ്പില്‍ ആശ്വാസമായി കോട്ടുകള്‍ സമ്മാനിച്ചിരിക്കുന്നത്.

ആഭ്യന്തരയുദ്ധം ചിന്നഭിന്നമാക്കിയ ആലപ്പോയിലേയും, വടക്കന്‍ സിറിയയിലേയും നിരവധി തയ്യല്‍ക്കാരാണ് ഈ കോട്ട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മുസ്ലീങ്ങളും, ക്രൈസ്തവരും ഉൾപ്പെടുന്ന 180 ഓളം ആളുകളാണ് 30 വര്‍ക്ക്ഷോപ്പുകളിലായി കോട്ട് നിർമിക്കുന്നത്. പ്രാദേശിക സാമ്പത്തിക മേഖലക്ക് കൂടി മുതൽകൂട്ടാണ് ഈ കാരുണ്യ പ്രവര്‍ത്തി. പ്രാദേശിക ചെറുകിട കമ്പനികളാണ് ശൈത്യകാല കോട്ടുകള്‍ നിര്‍മ്മിക്കുന്നത്. നമുക്കൊരുമിച്ച് ഈ കുട്ടികളുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാം” എന്ന സിസ്റ്റര്‍ ആന്നിയുടെ നിർദേശത്തെ മുൻനിർത്തിയാണ് കാരുണ്യ പ്രവര്‍ത്തി സംഘടിപ്പിച്ചത്.

മാസങ്ങള്‍ക്ക് മുന്‍പേ തന്നെ സിസ്റ്റര്‍ കോട്ട് നിര്‍മ്മാണത്തിനുള്ള സാധന സാമഗ്രികള്‍
ശൈത്യകാല മാസങ്ങളില്‍ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകുമെന്നത് മുന്നില്‍ക്കണ്ട്
ശേഖരിച്ചുവെച്ചിരുന്നു. ആളുകള്‍ തൊഴിലിനു വേണ്ടി അലഞ്ഞുകൊണ്ടിരുന്ന സന്നിഗ്ദഘട്ടത്തിലാണ് കോട്ടുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചതെന്നാണ് കട്ടിംഗ് മെഷീന്‍ തൊഴിലാളിയായ റാമി പറഞ്ഞു. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം വളരെ മോശമാണെന്നും, അതിനാല്‍ വരും മാസങ്ങളിലെ ഓര്‍ഡര്‍ തങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായകമാവുമെന്നും ‘എ.സി.എന്‍’ന്റെ പദ്ധതിക്ക് നന്ദി പറഞ്ഞുകൊണ്ട് റാമി കൂട്ടിച്ചേര്‍ത്തു. നിരവധിയായ കാരുണ്യ പ്രവർത്തികൾ സിസ്റ്റര്‍ ആന്നി ഡെമെര്‍ജിയന്‍ മുൻപും നടപ്പിലാക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group