തൃശൂർ: സിസ്റ്റർ എൽസി ഇല്ലിക്കലിനെ നിർമലദാസി സമർപ്പിത സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുത്തു.
മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന 16ാമത് ജനറൽ സിനാക്സിസിലാണ് സുപ്പീരിയർ ജനറലിനെ തെരഞ്ഞെടുത്തത്. പുതുക്കാട് ഇടവക ആന്റണി-റോസി ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തയാളാണ് സിസ്റ്റർ എൽസി.
കൗൺസിലർമാരായി സിസ്റ്റർ സിൽവി ചക്കാലയ്ക്കൽ (ജീവകാരുണ്യം), സിസ്റ്റർ ലൂസി അന്തിക്കാട്ട് (മിഷൻ), സിസ്റ്റർ കൊച്ചുമേരി കുറ്റിക്കാട്ട് (ആരോഗ്യം), സിസ്റ്റർ അൽഫോൻസ ചിറയത്ത് (ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ കൊച്ചുമേരി കുറ്റിക്കാട്ടാണ് അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group