എച്ച്.ഐ.വി ബാധിതർക്ക് സാന്ത്വനമായി സിസ്റ്റർ ജാൻസിയുടെ ഗവേഷണം

ഭാരതിയർ യൂണിവേഴ്സിറ്റി കോയമ്പത്തൂരിൽ നിന്നും ബോട്ടണി മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ സിസ്റ്റർ ജാൻസി എസ്.ജെ.സിയുടെ ഗവേഷണം എച്ച്.ഐ.വി രോഗികൾക്ക് സാന്ത്വനമാകുന്നു.
എച്ച്.ഐ.വി രോഗികളിലുള്ള അണുബാധ നശീകരണം ചില രോഗികൾക്ക് അലോപ്പതിയിലൂടെ മരുന്നുകൾ നല്കിയാലും അത് ഫലപ്രദമാവുകയില്ല. ഇത്തരം
രോഗികൾക്ക് ആശ്വസമാകുന്ന തരത്തിലാണ് സിസ്റ്റർ ജാൻസിയുടെ ഗവേഷണം വിജയിച്ചിരിക്കുന്നത്.വിശുദ്ധ യൗസേപ്പുപിതാവിന്റ ക്ലൂണി സന്യാസസമൂഹം, സൗത്ത് വെസ്റ്റ് ഇന്ത്യ ബാംഗ്ലൂർ പ്രേവശ്യ അംഗമാണ് സിസ്റ്റർ.

കർണാടകയിലെ ഭാരതിയർ സർവകലാശാലയിൽ നിന്നും മെഡിക്കൽ
മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ സിസ്റ്റർ ജാൻസി എസ്.ജെ.സി മെഡിസിൻ എത്തേനോ ബോട്ടണിയിലാണ് സ്പെഷ്യലൈസേഷൻ ചെയ്തിരിക്കുന്നത്.

എച്ച്.ഐ.വി രോഗികൾക്ക് ഔഷധ സസ്യങ്ങളിലൂടെ എങ്ങനെ രോഗപ്രതിരോധം സാധ്യമാകുമെന്നായിരുന്നു സിസ്റ്ററിന്റെ ഗവേഷണം. ബാംഗ്ലൂർ സെന്റ് ജോസഫ് കോളേജിലെ ഡോ.ബെറ്റി ഭാഗ്യം ഡാനിയേൽ,ഡോ.എസ്.രാജമണി എന്നിവരുടെ
കീഴിലായിരുന്നു ഗവേഷണം. എയ്ഡ്സ് റീഹാബിലേഷൻ കേന്ദ്രത്തിൽ സേവനമനുഷ്ഠിച്ച സമയത്ത് എച്ച്.ഐ.വി രോഗികൾക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും എന്തെങ്കിലും തനിക്ക് ചെയ്യണമെന്ന ആഗ്രഹമാണ് ഇത്തരത്തിലുള്ള ഗവേഷണത്തിന് സിസ്റ്ററിനെ പ്രേരിപ്പിച്ചത്.
പത്തനംതിട്ട കോട്ടാങ്ങൽ ചുക്കപ്പാറ തെങ്ങുപള്ളിയിൽ പരേതനായ എം.ടി
വർഗീസിന്റെയും റോസമ്മ വർഗ്ഗീസിന്റെയും മകളായ സിസ്റ്റർ ജാൻസി,
നിലവിൽ വയനാട് സുൽത്താൻ ബത്തേരി മൂലക്കാവ് ക്യൂളി ഐ.സി.ഐ.സി സ്കൂളിലെ പ്രിൻസിപ്പിലാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group