സഹോദരി തുല്യമായാണ് യാക്കോബായ സുറിയാനി സഭയെ സ്നേഹിക്കുന്നത് : മാർ റാഫേൽ തട്ടിൽ

യാക്കോബായ സുറിയാനി സഭയെ സഹോദരിതുല്യം സ്നേഹിക്കുന്നുവെന്ന് സീറോമലബാർസഭ മേജർആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മെത്രാഭിഷേ സുവർണ്ണജൂബിലിയാഘോഷ വേളയിൽ പുത്തൻകുരിശ് പാത്രിയാർക്കാസെന്ററിൽ ആശംസകൾ നേരാനെത്തിയതായിരുന്നു മേജർ ആർച്ചുബിഷപ്. അദ്ദേഹം ശ്രേഷ്ഠ ബാവായെ പൊന്നാട അണിയിച്ചു. സഭാആസ്ഥാനത്ത് എത്തിയ മേജർആർച്ചുബിഷപ്പിനെ ജോസഫ് മോർ ഗ്രിഗോറിയോസ്, മാത്യൂസ് മോർ ഈവാനിയോസ്, മാത്യൂസ് മോർ അഫ്രേം തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. മലങ്കര മെത്രാപ്പോലീത്ത എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ട ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനിയെ മേജർആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് അനുമോദിച്ചു.
യാക്കോബായ സഭയുടെ ഭരണപരമായ എല്ലാ ഉത്തരവാദിത്തങ്ങളും മലങ്കര മെത്രാപ്പോലീത്തൻ എന്ന നിലയിൽ ജോസഫ് മോർ ഗ്രിഗോറിയോസിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധിയിൽ ദൈവാനുഗ്രഹം നേർന്ന മേജർആർച്ചുബിഷപ് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്താണ് മടങ്ങിയത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m