ലോകത്തിന് ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ സിസ്റ്റർ ലൂസി കുര്യനും

ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയമായ ‘മാഹേര്‍’ സംഘടനയുടെ സ്ഥാപകയും സന്യാസിനിയുമായ സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ.

പ്രമുഖ ഓസ്ട്രിയൻ മാസികയായ ‘ഊം’ (OOOM) പ്രസിദ്ധീകരിച്ച ‘ദ വേൾഡ്‌സ് മോസ്റ്റ് ഇൻസ്പയറിംഗ് പീപ്പീൾ 2023’ പട്ടികയിലാണ് മലയാളി കൂടിയായ സിസ്റ്റര്‍ ലൂസി ഇടം നേടിയിരിക്കുന്നത്. ‘ഊം’ എഡിറ്റോറിയൽ ടീമും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന പ്രമുഖ അന്താരാഷ്ട്ര ജൂറിയും ചേർന്നാണ് റാങ്കിംഗ് തയ്യാറാക്കിയത്. ‘മാഹേര്‍’ സ്ഥാപകയായ സിസ്റ്റർ ലൂസി കുര്യൻ ശാന്തയായ നായികയാണെന്നും ഇന്ത്യയിലെ തെരുവുകളിൽ നിന്ന് ആയിരക്കണക്കിന് കുട്ടികളെ അവര്‍ സംരക്ഷിക്കുകയാണെന്നും ‘ഊം’ ലിസ്റ്റിനോട് അനുബന്ധിച്ച വിശേഷണത്തില്‍ പറയുന്നു. 2021-ലും സിസ്റ്റര്‍ ഈ പട്ടികയില്‍ ഇടം നേടിയിരുന്നു.

955 സെപ്റ്റംബര്‍ 10ന് ജനിച്ച സിസ്റ്ററിന്റെ വിദ്യാഭ്യാസം കോളയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും തുടര്‍ന്നു മുംബൈയിലുമായിരുന്നു. 1977ല്‍ ഹോളിക്രോസ് സന്യാസിനി സഭയില്‍ ചേര്‍ന്നു. 1980ല്‍ വ്രതവാഗ്ദാനം നടത്തി. വിവിധ ചൂഷണങ്ങൾക്ക് ഇരയായ സ്ത്രീകളെ സഹായിക്കാൻ ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ നോയിലിൻ പിന്റോ സ്ഥാപിച്ച ഹോപ് എന്ന സംഘടനയിൽ 1989ൽ ചേർന്നു. 1997ല്‍ പൂനയില്‍ സ്ഥാപിച്ച മാഹേര്‍ പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തോളം അനാഥര്‍ക്കാണ് അഭയം നല്‍കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group