ഇറ്റാലിയൻ രക്തസാക്ഷിയായ കന്യാസ്ത്രീയുടെ കൊലയാളി: “എനിക്ക് അവളിൽ ഒരു സ്നേഹത്തിന്റെ ഓർമ്മ മാത്രമേയുള്ളൂ”


ഇരുപത്  വർഷങ്ങൾക്കു മുമ്പ്  സാത്താനിക് ആചാരത്തിന്റെ ഭാഗമായി സിസ്റ്റർ  മരിയ ലോറ മൈനെറ്റിയെ എന്ന അറുപതു വയസ്സുള്ള കന്യസ്ത്രീയെ  മൂന്ന് കൗമാരക്കാരായ  പെൺകുട്ടികൾ  കുത്തിക്കൊലപ്പെടുത്തുന്നതിനിടെ ആ പാവം കന്യകസ്ത്രീ നിലവിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ” ഞാൻ നിങ്ങളോടു ക്ഷമിക്കുന്നു”കുറ്റസമ്മതം നടത്തിയപ്പോൾ മനസ്സിനെ മരവിപ്പിക്കുന്ന ഈ സംഭവവികാസങ്ങളെ പറ്റി കൊലയാളികളായ   മിലേന ഡി ജിയാംബാറ്റിസ്റ്റ, അംബ്ര ഗിയാനാസോ, വെറോണിക്ക പിയട്രോബെല്ലി എന്നിവരാണ്  പോലീസിനോട് വെളിപ്പെടുത്തിയത്. മെയ് മാസത്തിൽ, ഫ്രാൻസിസ് മാർപാപ്പ വെനറബിൾ മരിയ ലോറ മൈനെറ്റിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു. അവളുടെ കൊലപാതകത്തിന്റെ 21-ാം വാർഷികമായ 2021 ജൂൺ 6 ന് സി.മരിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. വടക്കൻ ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ച മൈനെറ്റി തന്റെ  പതിനെട്ടാം വയസ്സിൽ കുരിശിന്റെ സഹോദരിമാരുടെ സഭയിൽ പ്രവേശിച്ചു. 1984 ൽ ചിയാവെന്നയിലെ കോൺവെന്റിലേക്ക് മാറി, അവിടെ അവൾ  മഠത്തിന്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു.നാടുകടത്തപ്പെട്ട യുവാക്കളോടും ദരിദ്രരോടും ഉള്ള സാമൂഹികവും ജീവകാരുണ്യവുമായ പ്രതിബദ്ധത മൂലമാണ് മൈനെറ്റി അവിടെ അറിയപ്പെട്ടത് . മരിയായെ  അടുത്തറിയുന്ന ഒരു വ്യക്തി പറയുന്നതനുസരിച്ച്, മൈനെറ്റിക്ക് “ദുർബലരോട് ഒരു പ്രത്യേക പരിഗണനയും സ്നേഹമുണ്ടായിരുന്നു. ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ യഥാർത്ഥ സാക്ഷ്യമായ ഒരു ജീവിതമായിരുന്നു സിസ്റ്ററിന്റേതെന്നു ആ വ്യക്തി കൂട്ടിച്ചേർത്തു:“അവൾ ആരോടും വേണ്ട എന്ന് പറഞ്ഞിട്ടില്ല: അവൾ എപ്പോഴും കേൾക്കാൻ തയ്യാറായ വാതിൽ ആയിരുന്നു, ”പീഡനത്തിലൂടെ  ഗർഭസ്ഥയായ  ഒരു  സ്ത്രീക്ക്  സിസ്റ്ററിനോട്  സംസാരിക്കണം  എന്ന്  പറഞ്ഞുകൊണ്ടാണ്  സിസ്റ്ററിനെ  യുവതികൾ  കോൺവെന്റിനു പുറത്തേക്കു  വിളിച്ചത്. തുടർന്ന് മലഞ്ചെരിവിനടുത്തുള്ള  ഒരു  ഇരുണ്ട  തെരുവിലേക്കു സിസ്റ്ററിനെ  അവർ  കൊണ്ടുപോയി.  കറുത്ത വസ്ത്രധാരികളായ യുവതികൾ പത്തൊമ്പതു തവണ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഇറ്റാലിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സിസ്റ്ററിനെ മൂന്നുപേർ ചേർന്ന് ആറ് തവണ വീതം  കുത്തി പതിനെട്ടു പരിക്കുകൾ ഏൽപിച്ചു, അവരുടെ അക്രമത്തിലൂടെ 666 എന്ന പൈശാചികതയുടെ അക്കങ്ങൾ ഉടലെടുത്തു. ഇടവക പുരോഹിതനെ കൊല്ലാനാണ് തങ്ങൾ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് അവർ സമ്മതിച്ചു, പക്ഷേ അദ്ദേഹത്തെ കായികപരമായി കീഴ്പ്പെടുത്തുവാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ അവർ അതിൽ നിന്നും പിന്മാറുകയായിരുന്നു. പെൺകുട്ടികളുടെ നോട്ട്ബുക്കുകളിൽ സാത്താൻറെ രചനകൾ നിറഞ്ഞിട്ടുണ്ടെന്നും അവർ മാസങ്ങൾക്കുമുമ്പ് രക്തപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അന്വേഷകർ പറഞ്ഞു.ഞാൻ  അവളെ  ഒരു  കെണിയിലാക്കി  വഞ്ചിക്കുകയും  പിന്നെ  കൊല്ലുകയും  ചെയ്തു ,ഞാൻ  ഇത്  ചെയ്യുമ്പോൾ  അവൾ  ഞങ്ങളോട്  ക്ഷമിക്കുകയായിരുന്നു. ഈ സംഭവം നടന്നു കുറച്ച നാളുകൾക്കു  ശേഷം  മിലേന  ഡി  ജിയാംബാറ്റിസ്റ്റ, സിസ്റ്റർ  മിലീനയുടെ  സഭാസമൂഹത്തിനു എഴുതി. അവളെക്കുറിച്ച  എനിക്ക്  സ്നേഹത്തിന്റെ  ഓർമ്മകൾ  മാത്രമേ  ഉള്ളു. കൂടാതെ ,ദൈവവുമല്ല സാത്താനുമല്ല   മറ്റെന്തോ  ഒന്നിൽ, തിന്മയെ  കീഴടക്കിയ  ഒരു  സാധാരണ  സ്ത്രീയിൽ  വിശ്വസിക്കാൻ  എന്നെ  പ്രേരിപ്പിച്ചു  എന്ന്  മിലേന  എഴുതി. ഇപ്പോൾ  അവളിൽ  ആണ്  എല്ലാത്തിനെയും  സാധൂകരിക്കുന്ന  കൃപയും  സ്വസ്ഥതയും  ഞാൻ  കണ്ടെത്തുന്നത്. ഞാൻ  എപ്പോഴും  പ്രാർത്ഥിക്കുന്നു. എനിക്ക്  ഉറപ്പുണ്ട്  ഒരു  നല്ല  വ്യക്തിയാകാൻ  അവൾ എന്നെ  സഹായിക്കുമെന്ന്. ഇറ്റാലിയൻ  ഭാഷയിൽ  സിസ്റ്റർ   ബേനിയമിനെ  2005 യിൽ  എഴുതിയ  മൈനെറ്റിയുടെ  ജീവചരിത്രത്തിലാണ്  മിലീനയുടെ  കഥ  ഉൾക്കൊള്ളിച്ചിരിക്കുന്നത്.