അമൂല്യമായ വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി സിസ്റ്റർ മെഴ്സിന് മാത്യു..

കോട്ടയം: അമൂല്യമായ വിശുദ്ധരുടെ തിരുശേഷിപ്പുകൾ ശേഖരിച്ച് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹാംഗമായ സി മെഴ്സിന് മാത്യു.റോമിലെ തന്റെ തിയോളജി പഠന കാലത്തു വിശുദ്ധരോടുള്ള വലിയ ഭക്തിയാലും നിരന്തര പരിശ്രമത്താലും നേടിയെടുത്തതാണ് ഈ അമൂല്യ തിരുശേഷിപ്പുകൾ. പാലാ രൂപതയിലെ രാമപുരം വളക്കാട്ടുകുന്ന് എഫ്സിസി മഠത്തോട് ചേർന്നുള്ള അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനത്തിന്റെ വെഞ്ചരിപ്പ് കർമ്മം പാലാ രൂപതാധ്യക്ഷന് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.എഫ്സിസി ഭരണിങ്ങാനം പ്രൊവിന്സാംഗമായ സിസ്റ്റര് മെഴ്സിന് മാത്യു പള്ളിവാതുക്കലിന്റെ നിരന്തര പരിശ്രമത്താൽ നേടിയെടുത്തതാണ് ഈ അമൂല്യ തിരുശേഷിപ്പുകൾ,സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന സിസറ്റർ മെഴ്സിന് തന്റെ അധ്യാപക ജോലി രാജി വെച്ചാണ് ആത്മാക്കളെ നേടുവാനായി ധ്യാന മേഖലയിലേക്ക് ഇറങ്ങി തിരിച്ചത്. ആദ്ധ്യത്മിക മേഖലിയിൽ ആഴപ്പെടുവാനുള്ള സിസറ്ററുടെ തീക്ഷണത മനസ്സിലാക്കിയ സഭാ അധികാരികൾ സിസ്റ്ററെ റോമിലേക്ക് സ്പിരിച്ചുൽ തിയോളജിയിൽ ഉപരി പഠനത്തിനായി അയച്ചു. റോമിലെ പഠന നാളുകളിലാണ് വിശുദ്ധ അൽഫോൻസാ റിന്യൂവൽ സെന്ററിൽ ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായി വരുന്നവർക്ക് പ്രാർത്ഥിക്കുവാനായി, വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ ഒരു കൂടാരം ഒരുക്കുകയെന്ന ആഗ്രഹം തന്നിൽ ഉണ്ടായതെന്നും സിസറ്റർ പങ്കുവെയ്ക്കുന്നു.
വിശുദ്ധരുടെ തിരുശേഷിപ്പുകൾ ശേഖരിക്കുവാനായി സഭയുടെ പ്രൊവിൻഷ്യൽ സുപ്പിരിയർ സിസ്റ്റർ ആനി കല്ലറങ്ങാട്ടും പ്രൊവിൻഷ്യൽ കൗൺസിലഴ്സിന്റെയും അനുവാദവും ഔദ്യോഗികമായ കത്തും ലഭിച്ചിരുന്നുവെന്നും സിസ്റ്റർ പറയുന്നു.

അസ്സിസിയിൽ നിന്ന് വിശുദ്ധ ക്ലാരയുടെയും, വിശുദ്ധ ഫ്രാൻസിസിന്റെയും, വാഴത്തപ്പെട്ട കാർളോ അക്യൂറ്റിസിന്റെയും, വിശുദ്ധ റീത്തയുടെയും, സ്പെയിനിൽ നിന്ന് അമ്മത്രേസ്യയുടെയും, വിശുദ്ധ കൊച്ചു ത്രേസ്യയുടെയും അവരുടെ മാതാപിതാക്കളുടെയും തിരുശേഷിപ്പുകളും സിസ്റ്റർ ശേഖരിച്ചു. ഇറ്റലി, ജർമ്മനി, സ്പെയിൻ, ഇന്ത്യ എന്നി രാജ്യങ്ങളിൽ നിന്നാണ് എഴുപത്തിയാറ് വിശുദ്ധരുടെയും വിശുദ്ധ കുരിശിന്റെയും തിരുശേഷിപ്പുകൾ സിസ്റ്ററിന് ലഭിക്കുന്നത്.ഇന്ത്യയിൽ നിന്ന് വിശുദ്ധ മദർ തെരേസ, വിശുദ്ധ അൽഫോൺസാമ്മ, വിശുദ്ധ ചാവറ കുര്യക്കോസ് ഏലിയാസച്ചൻ, വിശുദ്ധ എവുപ്രാസിയാമ്മ, വിശുദ്ധ മറിയം ത്രേസ്യ, വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചൻ, രക്തസാക്ഷി സിസറ്റർ റാണി മരിയ എന്നിവരുടെ തിരുശേഷിപ്പുകളും സിസറ്റർ ശേഖരിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group