കന്യാസ്ത്രീകൾക്ക് നേരെയുള്ള ആക്രമണം :നീതി തേടി സിസ്റ്റർ ജെസ്സി കുര്യൻ

സുപ്രീംകോടതി അഭിഭാഷകയും,
നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് മുൻ അംഗവുമായ അഡ്വ.സിസ്റ്റർ ജെസ്സി കുര്യൻ കന്യാസ്ത്രീകൾക്ക് നേരെയുള്ള ആക്രമണത്തിൽ നീതിതേടി മനുഷ്യാവകാശ കമ്മീഷന് കത്ത് അയച്ചു. സ്വതന്ത്രമായ ഇന്ത്യാ മഹാരാജ്യത്ത് ട്രെയിനിൽവച്ച് സ്ത്രീയെന്ന നിലയിലും കന്യാസ്ത്രീ എന്ന നിലയിലും സിസ്റ്റർമാർ നേരിട്ട ആക്രമണം തന്നെ ഞെട്ടിച്ചുവെന്നും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ   സ്വീകരിക്കണമെന്നും കത്തിൽ  സിസ്റ്റർ ആവശ്യപ്പെട്ടു.
സുരക്ഷ ഒരുക്കുന്ന നിയമപാലകർ തന്നെ നിയമ ഘാതകർ ആയാൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്നുള്ള  ആശങ്കയും കത്തിൽ സിസ്റ്റർ പങ്കുവച്ചു…. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാനുള്ള   സമൂഹത്തിന്റെ പ്രതിബദ്ധതയും സിസ്റ്റർ ഓർമിപ്പിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group