സിസ്റ്റ്റ്റർ റ്റീന ജോസ് സന്യാസിനി സമൂഹത്തിലെ അംഗമോ ?

കഴിഞ്ഞ ഏതാനും മാസങ്ങളായി സിഎംസി സന്യാസിനീ സമൂഹത്തിൻ്റെ വസ്ത്രം ധരിച്ച്, സിഎംസി സന്യാസിനി എന്ന വ്യാജേന സമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തിൽ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുകയും വിവാദങ്ങൾ സൃഷ്ടിച്ചു വരികയും ചെയ്ത ടീന ജോസ് എന്ന വ്യക്തിക്ക് സിഎംസി സന്യാസിനീ സമൂഹവുമായി 2009 മുതലുള്ള 11 വർഷക്കാലമായി ബന്ധമില്ല എന്ന് സിഎംസി സഭാ നേതൃത്വം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മുൻ സന്യാസിനിയായ ലൂസി കളപ്പുരയ്ക്കും അവർക്ക് പിന്നിലുള്ള സഭാ വിരുദ്ധ ശക്തികൾക്കും ഒപ്പം ചേർന്ന് തെറ്റിദ്ധാരണകളും വ്യാജ വാർത്തകളും പ്രചരിപ്പിച്ച് അനേകരിൽ തെറ്റിദ്ധാരണ പരത്തുവാൻ മുൻപന്തിയിൽ ഇവർ കുറച്ചു കാലമായുണ്ട്. അസത്യങ്ങളും ഇല്ലാക്കഥകളും വിളിച്ചു പറഞ്ഞു കൊണ്ട് പലപ്പോഴും ക്യാമറയിൽ വരികയും, തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളുടെ പേരിലുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിക്കുകയും തുടങ്ങി, അർഹതയില്ലാതെ എടുത്തണിഞ്ഞിരിക്കുന്ന സന്യാസവസ്ത്രം ഉപയോഗിച്ച് ഇവർ അനേകരിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. 
സിവിൽ- സന്യാസ നിയമങ്ങൾ പ്രകാരം സിഎം സി സമൂഹത്തിൻ്റെ ഏതെങ്കിലും ഒരു മഠത്തിൽ കഴിയാൻ അവകാശങ്ങളൊന്നുമില്ലെങ്കിൽ പോലും ഒരു പതിറ്റാണ്ടിലേറെയായി മറുത്തൊരക്ഷരം പറയാതെ ചികിൽസകൾക്കുൾപ്പെടെയുള്ള സകല ചെലവുകളും വഹിക്കാൻ സന്നദ്ധത കാണിച്ചിട്ടുള്ള സിഎംസി സന്യാസിനീ സമൂഹത്തിൻ്റെ മുഖത്ത് കരിവാരി തേക്കാനുളള ഇവരുടെ ദുഷ്ട ബുദ്ധി വിശ്വാസികളും പൊതു സമൂഹവും തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു. 
സിഎംസി സഭ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ പൂർണ രൂപം:
റ്റീന ജോസ്: സിഎംസി സന്ന്യാസിനീസമൂഹാംഗമല്ല: പിആര്‍ഒ
കൊച്ചി: സിസ്റ്റര്‍ റ്റീന ജോസ് സിഎംസി എന്ന പേരില്‍ ഇപ്പോള്‍ ചാനലുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടേയും തിരുസഭക്കും വൈദീകര്‍ക്കും സമര്‍പ്പിതര്‍ക്കും എതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന മേരി ട്രീസ പി.ജെ പുതുശേരി പൂണിത്തുറ (റ്റീന ജോസ്) എന്ന വ്യക്തി സിഎംസി സന്ന്യാസിനീസമൂഹാംഗമല്ലെന്നു സഭയുടെ ജനറല്‍ പിആര്‍ഒ പ്രസ്താവനയില്‍ അറിയിച്ചു. (27/01/2021)
2009 മാര്‍ച്ച് 26 ന് സിഎംസി കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്തു പോകാനുള്ള ഡിസ്‌പെന്‍സേഷന്‍ അവര്‍ക്കു ലഭിച്ചതാണ്. ഇതിനെതിരെ വത്തിക്കാനിലും ഹൈക്കോടതിവരേയും മേരി ട്രീസ (റ്റീന ജോസ്) അപ്പീലിനു പോയിട്ടും സിഎംസി സന്ന്യാസിനീ സമൂഹത്തിന് അനുകൂലമായാണ് വിധി തീര്‍പ്പുണ്ടായത് (വത്തിക്കാന്‍: N. 25.622/09), (ഹൈക്കോടതി: R.S.A 457/2014). എന്നാല്‍ സിഎംസിയില്‍ നിന്ന് പുറത്തു പോകാതെ അന്നു മുതല്‍ 12 വര്‍ഷത്തോളമായി സിഎംസിയുടെ ഒരു സമൂഹത്തില്‍ ജീവിച്ചു കൊണ്ടാണ് ഇപ്പോള്‍ ചില തല്‍പരകക്ഷികളോടു ചേര്‍ന്ന് സഭയേയും സമര്‍പ്പിതരേയും താറടിച്ചു കൊണ്ടിരിക്കുന്നത്.
മേരി ട്രീസ പി.ജെ (റ്റീന ജോസ്) പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് സിഎംസി സന്ന്യാസിനീ സമൂഹം ഉത്തരവാദിയല്ല. സിഎംസി സന്ന്യാസിനീ സമൂഹത്തില്‍നിന്നു പുറത്തു പോയി ആഗ്രഹിക്കുന്നപ്പോലെ ജീവിക്കുവാന്‍ സര്‍വ സ്വാതന്ത്ര്യവും ഉണ്ടായിരുന്നിട്ടും പോകാതെ സിസ്റ്റര്‍ ടീന ജോസ് സിഎംസി എന്ന പേരില്‍ സിഎംസിയുടെ ഔദ്യോഗിക വസ്ത്രവും ധരിച്ചു തിരുസഭയേയും വൈദികരേയും സമര്‍പ്പിതരേയും അപമാനിക്കുന്നത് ഖേദകരമാണെന്നും ജനറല്‍ പിആര്‍ഒ വ്യക്തമാക്കി.
വോയിസ് ഓഫ് നൺസ്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group