“കാബൂളിലെ സ്ഥിതി വളരെ മോശമായി കൊണ്ടിരിക്കുന്നു”: ജെസ്യൂട്ട് പുരോഹിതന്റെ സന്ദേശം വൈറലാകുന്നു..

കാബുൾ :താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്തെ ദയനീയ സാഹചര്യം വിവരിച്ച് അഫ്ഗാനിസ്ഥാനിലെ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് മേധാവിയും ജാര്‍ഖണ്ഡ് സ്വദേശിയുമായ ഫാ. ജെറോം സിക്വേരയുടെ സന്ദേശം വൈറലാകുന്നു.രാജ്യത്തെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുന്ന ദയനീയ സ്ഥിതിയാണ് ഉള്ളതെന്ന് അദ്ദേഹം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എഴുതിയ സന്ദേശത്തില്‍ പറയുന്നു. ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് ഇതിനകം നിർത്തിവെച്ചിരിക്കുകയാണ്. തങ്ങളുടെ ദൗത്യമേഖലകളിലെ എല്ലാ ശുശ്രൂഷകരുടെയും ജീവനക്കാരുടെയും പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു, എല്ലാവരും അവരായിരിക്കുന്ന ഭവനങ്ങളിലോ സമൂഹങ്ങളിലോ കഴിയുകയാണ്. ഫാ. സെക്വേര കുറിച്ചു.കർണാടക സ്വദേശിയായ ഫാ.റോബർട്ട് റോഡ്രിഗസ് എന്ന ജെസ്യൂട്ട് വൈദികനും അഫ്ഗാനിസ്ഥാനിലെ ബമിയാനില്‍ തുടരുകയാണ്. യുഎൻ ഏജൻസികളുടെ സഹായത്തോടെ അദ്ദേഹത്തെ ബാമിയാനിൽ നിന്ന് കാബൂളിലേക്ക് മാറ്റാൻ സാധ്യമായ വഴി തങ്ങള്‍ തേടുകയാണ്. തങ്ങളുടെ സുരക്ഷയ്ക്കായുള്ള പ്രാർത്ഥനകൾക്ക് നന്ദി പറയുന്നുവെന്നും തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്നും ഫാ. സെക്വേര പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group