കത്തോലിക്കാ സഭയിൽ വിശുദ്ധരുടെയും, വാഴ്ത്തപ്പെട്ടവരുടെയും ഗണത്തിലേക്ക് ആറു പേർ കൂടി.
വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ മർച്ചേല്ലോ സെമരാരോ ഫ്രാൻസിസ് പാപ്പായുടെ മുൻപിൽ സമർപ്പിച്ച ആറുപേരുടെ നാമകരണപരിപാടികൾക്കായുള്ള അപേക്ഷ അംഗീകരിച്ചുകൊണ്ട് ണ് ഫ്രാൻസിസ് മാർപാപ്പാ പ്രഖ്യാപനം നടത്തിയത്.
ഇവരിൽ ഒരാൾ വിശുദ്ധപദവിയിലേക്കും, മറ്റു അഞ്ചുപേർ വാഴ്ത്തപ്പെട്ടവരുടെ ഗണങ്ങളിലേക്കുമാണ് ഉയർത്തപ്പെട്ടിരിക്കുന്നത്.
വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന വാഴ്ത്തപ്പെട്ട സി.മാരി ലിയോണി പരദിസ് ഹോളി ഫാമിലി ലിറ്റിൽ സിസ്റ്റേഴ്‌സ് സഭയുടെ സ്ഥാപകയാണ്.
വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്ന രൂപതാ പുരോഹിതനായ മൈക്കൽ റാപാക്സ് പോളിഷ് വംശജനാണ്, ദൈവദാസനായ സിറിൽ ജോൺ സൊഹ്‌റാബിയൻ , കപ്പൂച്ചിൻ വൈദികനും, അസിലിസെനിലെ മെത്രാനും ആയിരുന്നു. സ്‌പെയിൻകാരനായ ദൈവദാസൻ സെബാസ്റ്റ്യൻ ഗിലി വൈവ്സ് അഗസ്തീനിയൻ ഡോട്ടേഴ്‌സ് കോൺഗ്രിഗേഷന്റെ സ്ഥാപകനാണ്, കപ്പൂച്ചിൻ വൈദികനായ ജാൻഫ്രാൻകോ മരിയ കിതിയാ, ദൈവദാസി വിശുദ്ധ തെരേസയുടെ മഗ്‌ദലീന എന്നിവരാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട മറ്റ് വ്യക്തികൾ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group