കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കത്തോലിക്ക സഭയെ ബഹുമാനിച്ച വ്യക്തി : ജപ്പാൻ ബിഷപ്പ്

കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കത്തോലിക്ക സഭയെ ബഹുമാനിച്ചിരുന്ന വ്യക്തിയാണെന്ന് ജപ്പാനിലെ കത്തോലിക്കാ ബിഷപ്പായ ഈസാവോ കികുച്ചി.

“ആണവ നിരായുധീകരണം, ആണവോർജ്ജ നയം, സമാധാനപരമായ ഭരണഘടന തുടങ്ങി നിരവധി വിഷയങ്ങളിൽ ജപ്പാനിലെ കത്തോലിക്കാ ബിഷപ്പുമാരും അന്തരിച്ച പ്രധാനമന്ത്രിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും കത്തോലിക്കാ സഭയോട്, പ്രത്യേകിച്ച് പരിശുദ്ധ സിംഹാസനത്തോട് ആബെ വലിയ ബഹുമാനം കാണിച്ചിരുന്നു. കാരണം ലോക സമാധാനത്തിന് മാർപാപ്പായുടെ സ്വാധീനം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം പാപ്പായെ ജപ്പാൻ സന്ദർശിക്കാൻ ക്ഷണിക്കുകയും ആദ്യമായി പരിശുദ്ധ സിംഹാസനത്തിന്റെ അംബാസഡറായി ഒരു കത്തോലിക്കാ വിശ്വാസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. 2014ൽ വത്തിക്കാനിൽ വച്ച് ആബെ ഫ്രാൻസിസ് പാപ്പായെ നേരിട്ട് സന്ദർശിച്ചിട്ടുമുണ്ട്- ടോക്കിയോ ആർച്ചുബിഷപ്പ് ഈസാവോ കികുച്ചി പറഞ്ഞു.

ജപ്പാന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് ഷിൻസോ ആബെ.ജൂലൈ എട്ടിനാണ് 67 കാരനായ അദ്ദേഹം വെടിയേറ്റ് മരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group