വത്തിക്കാൻ സിറ്റി: ഗുരുതരാവസ്ഥയിൽ കഴിയുന്ന ബെനഡിക്ട് പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുളളതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മറ്റെയോ ബ്രൂണി അറിയിച്ചു.
ഏറ്റവും ഒടുവിലായി വത്തിക്കാന്‍ ന്യൂസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ആഗോള സഭയ്ക്കുതന്നെ ആശ്വാസമാകുന്ന വാര്‍ത്തയെത്തിയത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും, ഡോക്ടര്‍മാര്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ പറഞ്ഞു. അതേസമയം ബെനഡിക്ട് പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, ഈ ദുഷ്‌കരമായ സമയങ്ങളില്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനയാല്‍ അനുഗമിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ വീണ്ടും ഓര്‍മിപ്പിച്ചു.
ഗുരുതര രോഗാവസ്ഥയില്‍ കഴിയുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് വേണ്ടി ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥന തുടരുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group