മാർപാപ്പയ്ക്ക് സ്നേഹസമ്മാനവുമായി സ്ലോവാക്യൻ ജനത…

ഫ്രാൻസിസ് പാപ്പയ്ക്ക് സ്‌നേഹസമ്മാനാവുമായി സ്ലൊവാക്യൻ ജനത.
യാചകനുമായുള്ള മുഖാമുഖ ദർശനത്തിലൂടെ ക്രിസ്ത്വാനുഭവത്താൽ നിറയുകയും പിന്നീട് വിശുദ്ധരുടെ നിരയിലേക്കി ഉയർത്തപ്പെടുകയും ചെയ്ത മാർട്ടിന്റെ തിരുരൂപത്തിന്റെ പകർപ്പാണ് സ്ലൊവാക്യൻ ജനത പാപ്പയ്ക്ക് സമ്മാനിച്ചത്..
ബിഷപ്പുമാരെയും വൈദീകരെയും സമർപ്പിതരെയും സെമിനാരി വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്യാൻ സെന്റ് മാർട്ടിൻ കത്തീഡ്രലിൽ എത്തിയപ്പോളാണ് , ഈ അവിസ്മരണീയ സമ്മാനം വിശ്വാസീസമൂഹം പാപ്പയ്ക്ക് നൽകിയത്.നഗരമധ്യത്തിലെ സെന്റ് മാർട്ടിൻസ് കത്തീഡ്രലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ വെങ്കല ശിൽപ്പം ബ്രാറ്റിസ്ലാവയുടെ കലാപരമായ നിധികളിലൊന്നാണ്. ഓസ്ട്രിയൻ ശിൽപ്പി ജോർജ് റാഫേൽ ഡോണറാണ് 1735ൽ ഇത് തയാറാക്കിയത്.ഇതേ മാതൃകയിൽ, ഫ്രാൻസെസ്‌കോ സിയാർഡിയല്ലോ എന്ന ശിൽപ്പിയാണ് പരിശുദ്ധ പിതാവിന് സമ്മാനിക്കാനുള്ള പകർപ്പ് തയാറാക്കിയത്. ‘പാവപ്പെട്ടവരെ നോക്കാതെയും അവരോട് സംസാരിക്കാതെയും അവർക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കാതെയും തിടുക്കത്തിൽ നാണയം നൽകി കടന്നുപോകുന്നതല്ല യഥാർത്ഥ ദാനധർമം എന്ന് പഠിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് വിശ്വാസീസമൂഹം നൽകുന്ന സ്‌നേഹസമ്മാനമാണിതെന്ന് കത്തീഡ്രൽ അധികാരികൾ വ്യക്തമാക്കി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group