മാർഗ്ഗംകളിയിൽ റെക്കോർഡ് നേട്ടവുമായി എസ്എംസിഎ കുവൈറ്റ്.

കുവൈറ്റ്: മാർഗ്ഗംകളിയിൽ ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി എസ്എംസിഎ കുവൈറ്റ്.876 ആളുകൾ 26 മിനിറ്റ് 40 സെക്കന്റ് നേരത്തേക്ക് നടത്തിയ മാർഗം കളിയാണ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ന്റെ 2020 -22 എഡിഷനിൽ സ്ഥാനം പിടിക്കുന്നത്.
SMCA കുവൈറ്റ് പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ ഫേസ്ബുക് ലൈവിലൂടെ ആണ് വിജയത്തെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ചത്.
2015 ൽ താണിശ്ശേരി സെന്റ് സേവ്യർ ഇടവകയിൽ 646 പേർ ചേർന്ന് 20 മിനിറ്റ് നടത്തിയ മാർഗംകളിയുടെ റെക്കോർഡ് ആണ് SMCA മറികടന്നത്. ഇതോടെ SMCA യുടെ രജത ജൂബിലി ആഘോഷങ്ങൾ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പട്ടു എന്ന് ജൂബിലി ആഘോഷങ്ങളുടെ ജനറൽ കൺവീനർ കൂടിയായിരുന്ന ബിജോയ് പറഞ്ഞു.കൈഫാൻ അമച്വർ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മെഗാ മാർഗം കളി സംഘടിപ്പിച്ചത്. ഇരുപത്തിയഞ്ചു വർഷം തങ്ങൾക്ക് ആതിഥ്യമരുളിയ കുവൈറ്റ് രാജ്യത്തോട് ഉള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുവാൻ നടത്തിയ “ശുക്രൻ കുവൈറ്റ് ” എന്ന പരിപാടിയുടെ ഭാഗമായിരുന്നു ഈ മാർഗം കളി.മാർതോമ്മാ ശ്ലീഹായുടെ ഭാരതപ്രേഷിതത്വമാണ് മാർത്തോമ്മാ നസ്രാണികളുടെ തനത് കലാരൂപമായ മാർഗ്ഗം കളിയുടെ മുഖ്യ ഇതിവൃത്തം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group