കൊച്ചി : കേരളത്തിൽ പുക പരിശോധന കേന്ദ്രങ്ങളെ സഹായിക്കാൻ കേന്ദ്രചട്ടം മറികടന്ന് ബി.എസ്-4 (ഭാരത് സ്റ്റേജ്-4) വിഭാഗത്തിലെ ഇരുചക്രവാഹനങ്ങളുടെയും ഓട്ടോകളുടെയും പുകപരിശോധന കാലാവധി ആറ് മാസമായി ചുരുക്കി.
ഗതാഗത സെക്രട്ടറിയുടെയും ഗതാഗത കമീഷണറുടെയും ശിപാര്‍ശ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്രചട്ടപ്രകാരം ബി.എസ് -4 വിഭാഗത്തിലെ വാഹനങ്ങളുടെ പുകപരിശോധന സര്‍ട്ടിഫിക്കറ്റിന്‍റെ സമയപരിധി ഒരു വര്‍ഷമാണ്.
സംസ്ഥാനത്താകെ ആറ് ലക്ഷത്തോളം ഇരുചക്രവാഹനങ്ങളും ഓട്ടോകളുമാണ് ബി.എസ്- 4 ഇനത്തിലുള്ളത്. സമയപരിധി കുറച്ചതോടെ ഈ വാഹനങ്ങള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം പുകപരിശോധനക്ക് ഹാജരാകണം. വര്‍ഷത്തില്‍ 80 രൂപക്ക് ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റിന് ഇനി രണ്ട് വട്ടമായി 160 രൂപ നല്‍കണം. നാലുകോടി രൂപയുടെ വരുമാനനേട്ടം ഇതുവഴി പുകപരിശോധന കേന്ദ്രങ്ങള്‍ക്കുണ്ടാകും.
പുകപരിശോധന കേന്ദ്ര ഉടമകളുടെ സംഘടന ഗതാഗതമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ കാലാവധി കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാലാവധി കുറക്കുന്നത് കേന്ദ്രചട്ടത്തിന് വിരുദ്ധമാണെന്നും കേന്ദ്ര മോട്ടോര്‍വാഹനചട്ടം 115(7) മറികടക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇത് അവഗണിച്ചാണ് ഗതാഗതമന്ത്രിയുടെ തീരുമാനം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group